തെരുവുനായയുടെ ആക്രമണം; വിദ്യാര്‍ത്ഥികള്‍ക്കും വീട്ടമ്മയ്ക്കും പരിക്ക്
Jan 20, 2019, 15:48 IST
പെരിയ: (www.kasargodvartha.com 20.01.2019) തെരുവുനായയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും വീട്ടമ്മയ്ക്കും പരിക്കേറ്റു. കനിംകുണ്ട് സി ഗോപിനാഥന്‍ നായരുടെ മകനും പെരിയ ഗവ എല്‍ പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ബി ആദിദേവ്, സുനില്‍ കുമാറിന്റെ മകനും കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ കെ ഋഷിക് യാദവ്, കനിംകുണ്ടിലെ ഉഷയുടെ മകളും കല്യോട്ട് ഗവ സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ എച്ച് ശ്രീജ, അള്ളണ്ടയിലെ മാധവന്റെ ഭാര്യ ബിന്ദു (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമുള്ളതിനാല്‍ ഋഷിക് യാദവിനെ പിന്നീട് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. പെരിയയിലും പരിസര പ്രദേശങ്ങളിലും തെരുവ് നായയുടെ ശല്യം രൂക്ഷമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, House-wife, Dog bite, Periya, Dog attack; Students and house wife injured
< !- START disable copy paste -->
Keywords: Kasaragod, Kerala, news, House-wife, Dog bite, Periya, Dog attack; Students and house wife injured
< !- START disable copy paste -->