പട്ടിയുടെ കടിയേറ്റ് അംഗണ്‍വാടി വിദ്യാര്‍ത്ഥികളടക്കം 5 പേര്‍ക്ക് പരിക്ക്
Nov 16, 2017, 22:45 IST
കളനാട്: (www.kasargodvartha.com 16.11.2017) പട്ടിയുടെ കടിയേറ്റ് അംഗണ്‍വാടി വിദ്യാര്‍ത്ഥികളടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കളനാട്ടെ ദേളി ഹൗസില്‍ അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് (16), കളനാട് വാഴവളപ്പില്‍ ഷാഫിയുടെ ഭാര്യ ജമീല (40), കളനാട് തൊട്ടിയില്‍ കിഷോറിന്റെ മകളും അംഗണ്‍വാടി വിദ്യാര്‍ത്ഥിയുമായ ഇതള്‍ (മൂന്ന്), അംഗണ്‍വാടി വിദ്യാര്‍ത്ഥിയും കളനാട്ടെ രാജേഷിന്റെ മകനുമായ അനയ് (മൂന്ന്), കളനാട് കൊമ്പംപാറ പുളുന്തോട്ടിയിലെ രാഘവന്‍ (57) എന്നിവര്‍ക്കാണ് പട്ടിയുടെ കടിയേറ്റത്.
അംഗണ്‍വാടി വിട്ട് വരുമ്പോഴാണ് ഇതളിന് നായയുടെ കടിയേറ്റത്. അംഗണ്‍വാടിയില്‍ നിന്ന് വന്ന് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് അനയ്ക്ക് കടിയേറ്റത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയായായിരുന്ന കുഞ്ഞിനെ പട്ടി കടിക്കാനെത്തിയപ്പോള്‍ തടയുന്നതിനിടെ ജമീലക്ക് കൈക്ക് കടിയേല്‍ക്കുകയായിരുന്നു. അഞ്ച് പേരെയും കാസര്‍കോട് ജനല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kerala, Kalanad, news, Students, Dog, Street dog, kasaragod, Dog attack: 5 injured