ആധാരമെഴുത്തുകാര്‍ സമരത്തിലേക്ക്
May 18, 2013, 16:22 IST
കാസര്‍കോട്: രജിസ്‌ട്രേഷന്‍ വകുപ്പിലെ അന്യായമായ ഫീസ് വര്‍ധന പിന്‍വലിക്കുക, ആധാരം എഴുത്തുകാര്‍ക്കെതിരെ കൊണ്ടുവരുന്ന കരിനിയമങ്ങള്‍ പിന്‍വലിക്കുക, രജിസ്റ്റര്‍ ചെയ്യുന്ന ആധാരങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുക, ആധാരമെഴുത്തു തൊഴില്‍ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ആധാരമെഴുത്തുകാര്‍ സമരം സംഘടിപ്പിക്കുമെന്ന് ഓള്‍ കേരളാ ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആന്റ് സ്‌ക്രൈബ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആധാരമെഴുത്ത് ഓണ്‍ലൈനില്‍ കൂടി നടപ്പിലാക്കിയാല്‍ ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ മുന്‍കൂട്ടി സമയം വാങ്ങണം. ഇത് ഈ രംഗത്ത് പ്രതിസന്ധി രൂക്ഷമാക്കും. അടിയന്തിരമായി രജിസ്റ്റര്‍ ചെയ്യുന്ന ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കാലതാമസം വരും. കമ്പ്യൂട്ടറില്‍ സൂക്ഷിക്കുന്ന രേഖകളുടെ ആയുസിനെ കുറിച്ച് കമ്പനികള്‍ പോലും ഉറപ്പുനല്‍കുന്നില്ല. റവന്യൂ വകുപ്പ് നടപ്പിലാക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനിലൂടെ ലഭിക്കണമെങ്കില്‍ ചുരുങ്ങിയത് ഒരാഴ്ചത്തെ സമയം വേണം.
അതിന്റെ ചിലവ് അഞ്ചുരൂപയില്‍ നിന്നും 55 രൂപയായി വര്‍ധിപ്പിച്ചു. ഒരു വര്‍ഷത്തെ കുടിക്കട സര്‍ടിഫിക്കറ്റിന് 11 രൂപയില്‍ നിന്നും 110 രൂപയായും 14 വര്‍ഷത്തേക്കുള്ളതിന് 76 രൂപയില്‍ നിന്നും 260 രൂപയായും ആധാര പകര്‍പുകള്‍ക്ക് വാക്കുകള്‍ക്ക് ഫീസീടാക്കിയ സ്ഥാനത്തുനിന്നും 310 രൂപയായും വര്‍ധിച്ചു. ഇപ്പോള്‍ തൊഴിലാളി പട്ടിണിയിലായാലും പുതിയ പദ്ധതിയും സ്വാര്‍ത്ഥ ലാഭവും മാത്രം എന്ന ചിന്തയിലാണ് സര്‍ക്കാര്‍ കാണുന്നത്. ഇതുവഴി മന്ത്രിക്ക് ക്രെഡിബിലിറ്റി ഉണ്ടാകുമെന്ന ധാരണയും 50,000 ത്തിലധികമാളുകള്‍ ജോലിചെയ്യുന്ന ഈ തൊഴില്‍ മേഖല 150 വര്‍ഷക്കാലത്തെ പഴക്കവും പാരമ്പര്യവുമുണ്ട്.
ഈ തൊഴില്‍ മേഖലയെയും തൊഴിലാളികളെയും പാടെ അവഗണിച്ചുകൊണ്ട് തൊഴില്‍ നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള ആധാരങ്ങള്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുവാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്നും ആവശ്യപ്പെട്ട് സംഘടന നിരന്തര പ്രക്ഷോഭത്തിലാണ്. ഇതിന്റെ ഭാഗമായി 22 ന് സംസ്ഥാനത്തുടനീളം രജിസ്‌ട്രേഷന്‍ ഐജി, ഡിഐജി, ഡി.ആര്‍ ഓഫീസുകളിലേക്ക് മാര്‍ചും ധര്‍ണയും സംഘടിപ്പിക്കും. കാസര്‍കോട് രജിസ്ട്രാര്‍ ഓഫീസിലേക്കുള്ള മാര്‍ചും ധര്‍ണയും പി.ബി.അബ്ദുര്‍ റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വിദ്യാനഗറില്‍ നിന്നും പ്രകടനമായാണ് നീങ്ങുക.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഇന്‍ചാര്‍ജ് വി.ശങ്കരന്‍ നമ്പൂതിരി, ജില്ലാ പ്രസിഡന്റ് വി.മാധവന്‍ നായര്‍, ജില്ലാ സെക്രട്ടറി സുനില്‍ കുമാര്‍ കൊട്ടറ, ജില്ലാ ട്രഷറര്‍ പി.ആര്‍.കുഞ്ഞിരാമന്‍, വൈസ് പ്രസിഡന്റ് ലക്ഷ്മണ പ്രഭു, ജില്ലാ കമ്മിറ്റി മെമ്പര്‍മാരായ കെ.ബാലകൃഷ്ണന്‍ നായര്‍, സി.പ്രകാശ കാമത്ത്, എന്‍.പി.രവീന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Press meet, Certificates, Online-registration, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.