city-gold-ad-for-blogger

ആധാരമെഴുത്തുകാര്‍ പോസ്റ്റോഫീസിന് മുമ്പില്‍ ധര്‍ണ്ണ നടത്തി

കാഞ്ഞങ്ങാട്: (www.kasargodvartha.com 23.11.2016) 500, 1000 രൂപാനോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ആധാരമെഴുത്തുകാര്‍ ഹെഡ്‌പോസ്റ്റ് ഓഫീസിനു മുമ്പില്‍ ധര്‍ണ്ണാസമരം നടത്തി.

നോട്ട് പിന്‍വലിച്ച് നാളുകളായിട്ടും പുതിയ കറന്‍സികള്‍ ആവശ്യാനുസരണം ലഭ്യമാക്കാത്തത് ആധാരം എഴുത്ത് മേഖല പരിപൂര്‍ണ്ണമായി സ്തംഭിച്ചിക്കാന്‍ കാരണമായിരിക്കുകയാണ്. ബാങ്കില്‍ നിന്നും പണം പിന്‍വലിക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് ജനങ്ങളെ ഏറെ വലയ്ക്കുന്നു. ഇതില്‍ പ്രതിഷേധിച്ചുകൊണ്ടാണ് ആധാരമെഴുത്ത് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ്‌പോസ്റ്റ് ഓഫീസിനു മുമ്പില്‍ ധര്‍ണ്ണാസമരം നടത്തിയത്.

നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍ സുലൈഖ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡണ്ട് സുനില്‍കുമാര്‍ കൊട്ടറ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി ആര്‍ കുഞ്ഞിരാമന്‍, പി നാരായണന്‍, എം ഹസൈനാര്‍, കെ വല്‍സലന്‍, വി മാധവന്‍ നായര്‍, പി പി കുഞ്ഞികൃഷ്ണന്‍നായര്‍, കെ വി കുഞ്ഞമ്പു പൊതുവാള്‍, പി കെ കൃഷ്ണന്‍, എ വി ശശിധരന്‍, വി വി വിനോദ്, കെ നാരായണി, ശ്രീധരന്‍ നായര്‍ ബദിയടുക്ക, പി മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.

ആധാരമെഴുത്തുകാര്‍ പോസ്റ്റോഫീസിന് മുമ്പില്‍ ധര്‍ണ്ണ നടത്തി

Keywords:  kasaragod, Kanhangad, Dharna, Post Office, Protest, Municipality, Document, Document writers association conduct Dharna before Head post office 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia