'സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ പൂര്‍ണ്ണമായും നികത്തണം'
Jun 13, 2012, 16:25 IST
കാസര്‍കോട്: ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ പൂര്‍ണ്ണമായും നികത്തണമെന്ന് സി പി ഐ ജില്ലാ കൗണ്‍സില്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ജില്ലാ ആശുപത്രി, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ജില്ലയിലെ സര്‍ക്കാര്‍ ആതൂര ശുശ്രൂഷ കേന്ദ്രങ്ങളിലെല്ലാം കൂടി നിരവധി ഡോക്ടര്‍മാരുടെ ഒഴിവുണ്ട്.
മഴ തുടങ്ങിയതോടെ പകര്‍ച്ചപ്പനിയുമായി സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിച്ച് വരുന്നുണ്ട്. ഡോക്ടര്‍മാരുടെ കുറവ് രോഗികളെ വല്ലാതെ പ്രയാസപ്പെടുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തന്നെ പറയുന്നത് ജില്ലാ ആസ്ഥാനമായ കാസര്‍കോട്ടെ ജനറല്‍ ആശുപത്രിയില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുള്‍പ്പെടെ 15 ഒഴിവുകളുണ്ടെന്നാണ്. മലയോര മേഖലയായ അഡൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഒഴിവുണ്ടെന്നും ജില്ലാ ആശുപത്രിയില്‍ നിരവധി ഒഴിവുകളുണ്ടെന്നും ഡി എം ഒ സമ്മതിക്കുന്നുണ്ട്.
ജില്ലകളിലെ ആശുപത്രികളില്‍ അനുവദിച്ച തസ്തികകളില്‍ തന്നെ ഒഴിവുകള്‍ നിലനില്‍ക്കുമ്പോള്‍ ആവശ്യത്തിന് തസ്തിക അനുവദിച്ചിട്ടില്ല എന്ന വസ്തുത നിലനില്‍ക്കുന്നുണ്ട്. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താനും കൂടുതല്‍ തസ്തികകള്‍ അനുവദിക്കാനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സി പി ഐ ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

Keywords: Kasaragod, Doctors, Vacancy, CPI.