ഡോക്ടര്‍ക്കെതിരെ വ്യാജ പരാതിയിലാണ് കേസെടുത്തത് എന്ന് ആരോപണം, കടുത്ത സമരത്തിലേക്ക് നീങ്ങുമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന, തിങ്കളാഴ്ച്ച ഡോക്ടര്‍മാരുടെ കൂട്ടഅവധിയില്‍ രോഗികള്‍ വലയും
Aug 31, 2019, 16:58 IST
കാസര്‍കോട്:(www.kasargodvartha.com 31/08/2019) ജനറല്‍ ആശുപത്രിയിലെ ഡോ. അരുണ്‍ റാമിനെതിരെ വ്യാജ പരാതിയിലാണ് കേസെടുത്തതെന്ന് ആരോപിച്ച് ഡോക്ടര്‍മാരുടെ സംഘടന കടുത്ത സമരത്തിലേക്ക് നീങ്ങുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തിങ്കളാഴ്ച്ച ഡോക്ടര്‍മാര്‍ കൂട്ടഅവധിയെടുക്കുമെന്ന് കെജിഎംഒഎ ഭാരവാഹികള്‍ പറഞ്ഞു. ഡോ. അരുണ്‍ റാമിനെ മര്‍ദിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റു ചെയ്യാത്ത നടപടിയിലും ഡോക്ടര്‍മാരുടെ സംഘടന പ്രതിഷേധിച്ചു.
ജൂലൈ 20ന് ഉച്ചയ്ക്ക് 1.30 മണിയോടെ ബേക്കല്‍ സ്വദേശിയായ റാഷിദ് എന്നയാള്‍ വരി തെറ്റിച്ച് ഒ പി യിലെത്തിയത് ചോദ്യം ചെയ്തതാണ് തന്നെ മര്‍ദിക്കാന്‍ കാരണമെന്ന് ഡോ. അരുണ്‍ റാം കാസര്‍കോട് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്. സംഭവം നടന്ന് രണ്ടാഴ്ചക്ക് ശേഷം ഡോക്ടര്‍ക്കെതിരെ വ്യാജ പരാതി നല്‍കി കേസെടുപ്പിക്കുകയായിരുന്നു. ഡോക്ടറെ മര്‍ദിച്ചയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും തുടര്‍നടപടി സ്വീകരിക്കാതെ പോലീസ് സംരക്ഷണം നല്‍കുകയാണ്. എത്രയും പെട്ടെന്ന് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകണം.
ഡോ. അരുണ്‍ റാമിന് നീതി ലഭിക്കാനുള്ള ഇടപെടലുണ്ടാകണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാപ്രസിഡന്റ് ഡോ. ബി നാരായണ നായ്ക്, വൈസ് പ്രസിഡന്റ് ഡോ. എ ജമാല്‍ അഹമ്മദ്, ഐഎംഎ ജില്ലാപ്രസിഡന്റ് ഡോ. നാരായണ പ്രദീപ്, ഡോ. സി എച്ച് ജനാര്‍ദന നായ്ക്, ഡോ. വി സുരേശന്‍, ഡോ. അരുണ്‍ റാം, ഡോ. രമ്യ രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Press meet, Complaint, Doctors Strike on Monday