വനിതാ ഡോക്ടറുടെ കാറില്‍ നിന്ന് 60,000 രൂപയടങ്ങിയ ബാഗ് കവര്‍ന്നു
Jun 15, 2013, 12:16 IST
കാസര്‍കോട്: ആശുപത്രി കോംപൗണ്ടില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് വനിതാ ഡോക്ടറുടെ 60,000 രൂപയും ചെക്ക് ബുക്കും ലോക്കര്‍ കീയും അടങ്ങിയ ബാഗ് കവര്‍ന്നു. തളങ്കര മാലിക് ദീനാര്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് വിദ്യാനഗറിലെ ഡോ. എം. ആശയുടെ ബാഗാണ് നഷ്ടപ്പെട്ടത്.
വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് ഡോക്ടര്‍ ആശുപത്രി കോംപൗണ്ടില്‍ കാര്‍ നിര്‍ത്തിയിട്ടത്. വൈകിട്ട് നാല് മണിക്ക് തിരിച്ചുപോകാന്‍ നേരത്താണ് ബാഗ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഒരു ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ആവശ്യത്തിന് തിരക്കിട്ട് ആശുപത്രിയില്‍ എത്തിയപ്പോള്‍ കാറില്‍ നിന്ന് ബാഗെടുക്കാനും കാര്‍ ലോക്ക് ചെയ്യാനും മറന്നുപോയതായി ഡോക്ടര്‍ പറയുന്നു.
ഡോക്ടറുടെ കെ.എല്‍. 14 എം. 9604 നമ്പര്‍ കാറില്‍ നിന്നാണ് ബാഗ് കളവുപോയത്. ഡോക്ടറുടെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

Keywords: Doctor, Robbery, Hospital, Car, Case, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.