ജില്ലയില്‍ ഡോക്ടര്‍മാരുടെ ക്ഷാമമില്ല: മെഡിക്കല്‍ ഓഫീസര്‍
Jun 12, 2012, 15:12 IST
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സര്‍ജ്ജറി, അനസ്‌തേഷ്യ, പീഡിയാട്രിക്‌സ്, റേഡിയോളജി, ബ്ലഡ് ബാങ്ക്, ഡെന്റല്‍ എന്നീ വിഭാഗങ്ങളിലായി ആറ് ജൂനിയര്‍ കണ്‍സള്‍ട്ടന്റിന്റെ ഒഴിവുകളും കാഷ്വാലിറ്റിയില്‍ നാല് ഒഴിവുകളും മാത്രമാണുള്ളത്. സര്‍ജ്ജറിയിലും അനസ്‌തേഷ്യയിലും മെഡിക്കല്‍ കണ്‍സള്‍ട്ടന്റിന്റെ സേവനം ലഭ്യമാണ്. കരാര്‍ അടിസ്ഥാനത്തില്‍ കാഷ്വാലിറ്റി, ഡന്റല്‍ അടക്കം ആറ് ഡോക്ടര്‍മാര്‍ ജോലി ചെയ്തുവരുന്നുണ്ട്. കൂടാതെ വര്‍ക്കിങ്ങ് അറേഞ്ച്‌മെന്റില്‍ രണ്ട് പീഡിയാട്രീഷ്യന്മാരും ഒരു ഗൈനക്കോളജിസ്റ്റും ജോലി ചെയ്യുന്നുണ്ട്.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ മെഡിസിന്‍, സര്‍ജ്ജറി, അനസ്‌തേഷ്യ, പീഡിയാട്രിക്‌സ്, സൈക്യാട്രി, റേഡിയോളജി, ഫോറന്‍സിക് മെഡിസിന്‍, റെസ്പിറേറ്ററി മഡിസിന്‍ എന്നീ വിഭാഗങ്ങളിലായി 11 സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെയും കാഷ്വാലിറ്റിയില്‍ നാല് ഡോക്ടര്‍മാരുടെയും ഒഴിവുകളുണ്ട്. മെഡിസിനില്‍ രണ്ടും അനസ്‌തേഷ്യ, സര്‍ജ്ജറി വിഭാഗങ്ങളില്‍ ഒന്ന് വീതവും ഡോക്ടര്‍മാര്‍ ജോലിചെയ്തുവരുന്നുണ്ട്. കരാര്‍ അടിസ്ഥാനത്തില്‍ ഒരു പീഡിയാട്രീഷ്യനും ഒരു ഡെന്റല്‍ സര്‍ജ്ജനും വര്‍ക്കിങ്ങ് അറേഞ്ച്‌മെന്റില്‍ ഒരു പീഡിയാട്രീഷ്യനും നിര്‍ബന്ധിത ഗ്രാമീണ സേവനം മുഖേന ഒരു സൈക്യാട്രിസ്റ്റും ജോലിചെയ്തുവരുന്നുണ്ട്. കാഷ്വാലിറ്റിയില്‍ നാല് ഡോക്ടര്‍മാരുടെ ഒഴിവുകളില്‍ ഒരു ഡോക്ടര്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരുന്നു.
ജില്ലയിലെ വിവിധ ആശുപത്രികളിലായി 64 ഡോക്ടര്‍മാര്‍ സേവനം ചെയ്തുവരുന്നുണ്ട്. നീലേശ്വരം, തൃക്കരിപ്പൂര്‍, താലൂക്ക് ആശുപത്രികള്‍, മഞ്ചേശ്വരം, പനത്തടി, കുമ്പള, ബദിയഡുക്ക, ബേഡഡ്ക്ക, മുളിയാര്‍, പെരിയ, മംഗല്‍പാടി, ചെറുവത്തൂര്‍ തുടങ്ങി ജില്ലയിലെ മറ്റ് പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഡോക്ടര്‍മാരുടെ സ്ഥിരം ഒഴിവുകള്‍ ഉണ്ടെങ്കിലും കരാര്‍ അടിസ്ഥാനത്തിലും നിര്‍ബന്ധിത ഗ്രാമീണ സേവനം മുഖേനയും ഡോക്ടര്‍മാരെ നിയമിച്ച് ജനങ്ങല്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കിവരുന്നുണ്ട്. ജില്ലയില്‍ നിലവില്‍ നിര്‍ബന്ധിത ഗ്രാമീണ സേവനം മുഖേന 11ഉം, നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ മുഖേന ഒന്നും കരാര്‍ അടിസ്ഥാനത്തില്‍ 51ഉം ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി മുഖേന രണ്ട് ഡോക്ടര്‍മാര്‍ നിലവില്‍ ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലായി ജോലിചെയ്യുന്നുണ്ട്.
Keywords: Doctors, Medical Officer, General Hospital, District Hospital, Kasaragod