ജനറല്‍ ആശുപത്രിയിലെ പ്രസവമുറിയില്‍ അതിക്രമിച്ചുകയറിയ സംഘം ഡോക്ടറെയും നഴ്‌സുമാരെയും ഭീഷണിപ്പെടുത്തി
Oct 19, 2016, 09:15 IST
കാസര്‍കോട്: (www.kasargodvartha.com 19/10/2016) ജനറല്‍ ആശുപത്രിയിലെ പ്രസവമുറിയില്‍ അതിക്രമിച്ചുകയറിയ സംഘം ഡോക്ടറെയും നഴ്‌സുമാരെയും ഭീഷണിപ്പെടുത്തുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്തു. ഇതുസംബന്ധിച്ച പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം.
ജനറല്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഇരിയണ്ണി സ്വദേശിനിയായ ഭര്‍തൃമതിയുടെ ബന്ധുക്കളാണെന്ന് പറഞ്ഞെത്തിയ സംഘമാണ് ആശുപത്രിയില്‍ അതിക്രമം നടത്തിയത്. പ്രസവമുറിയില്‍ അതിക്രമിച്ചുകടന്ന ഇവര്‍ ഡോക്ടറെയും നഴ്‌സുമാരെയും ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്തപ്പോള്‍ സംഘം ഡോക്ടറെ കയ്യേറ്റം ചെയ്യാനും മുതിര്‍ന്നു. ഇതിനുപുറമെ നഴ്‌സുമാര്‍ വസ്ത്രം മാറുന്ന മുറിയിലും സംഘം അതിക്രമിച്ചുകടന്ന് ഭീഷണി മുഴക്കി. ആശുപത്രി അധികൃതര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് പോലീസ് എത്തുമ്പോഴേക്കും സംഘം സ്ഥലം വിട്ടിരുന്നു.
ഡോക്ടറുടെ പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. പ്രതികളെ കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം ശക്തമാക്കി. പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
Keywords: Kasaragod, Kerala, General-hospital, Doctors, Nurse, threatening, Labor Room, Complaint, Police, Case,