ജാബിര്‍ കെ.ടി. ഹുദവിക്ക് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ ഡോക്ടറേറ്റ്
Apr 9, 2013, 19:57 IST
തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗവും തിരുവനന്തപുരം ഗവര്‍മെന്റ്ആര്‍ട്‌സ് കോളജിലെ അറബിക് ഡിപ്പാര്‍ട്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസറുമായ കെ.ടി. ജാബിര്‍ ഹുദവി പറമ്പില്‍ പീടികക്ക് ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തിലെ ഫിഖ്ഹ് സാങ്കേതിക പദങ്ങള്‍; ഒരു പദ കോശ സംബന്ധിയായ പഠനം എന്ന വിഷയത്തിലുള്ള ഗവേഷണത്തിന് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ട്‌റേറ്റ് ലഭിച്ചു.
ഇന്ദിരാഗാന്ധി നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സാമ്പത്തിക പഠനത്തില്‍ ഡിപ്ലോമയും അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പശ്ചിമേഷ്യന്‍ പഠനത്തില്‍ ഡിപ്ലോമയും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.
ദാറുല്‍ഹുദായില്‍ നിന്നും ഇസ്‌ലാമിക് ആന്റ് കണ്ടംപററി സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം നേടിയ ജാബിര്‍ ഹുദവി അലിഗഡ് മുസ്‌ലിം യുനിവേഴ്‌സിറ്റിയില്‍ നിന്ന് അറബിക്കില്‍ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും സോഷ്യോളജിയില്‍ ബിരുദവും നേടി.
പറമ്പില്‍ പീടികയിലെ മനാറമ്പത്ത് അലവി കുട്ടി ഹാജി-സൈനബ ദമ്പതികളുടെ മകനാണ്. മാജിദയാണ് ഭാര്യ. മക്കള്‍: ജല്‍വ, അഹമദ് ജുറൈജ്.
ഇന്ദിരാഗാന്ധി നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സാമ്പത്തിക പഠനത്തില്‍ ഡിപ്ലോമയും അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പശ്ചിമേഷ്യന്‍ പഠനത്തില്‍ ഡിപ്ലോമയും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

പറമ്പില്‍ പീടികയിലെ മനാറമ്പത്ത് അലവി കുട്ടി ഹാജി-സൈനബ ദമ്പതികളുടെ മകനാണ്. മാജിദയാണ് ഭാര്യ. മക്കള്‍: ജല്‍വ, അഹമദ് ജുറൈജ്.
Keywords: J abir K.T.Hudavi, Doctorate, Thirungadi, Darul huda university, Kasaragod, Kerala, Malayalam ne J ws, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.