ക്യാന്‍സര്‍ ക്ഷയരോഗമെന്ന് തെറ്റായ നിര്‍ണയം: ഡോക്ടര്‍ 1.50 ലക്ഷം നഷ്ടപരിഹാരം നല്‍കണം
Apr 12, 2013, 20:24 IST
കാസര്‍കോട്: ക്യാന്‍സര്‍ രോഗബാധ ക്ഷയമാണെന്നു തെറ്റായി രോഗനിര്‍ണയം നടത്തി രോഗി മരിക്കാനിടയായ സംഭവത്തില്‍ ഡോക്ടര്‍ 1.50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി വിധിച്ചു. ഡോക്ടറുടെ അനാസ്ഥമൂലം കാസര്‍കോട് അണങ്കൂര്‍ സ്വദേശിനി ഹമീദിന്റെ ഭാര്യ ആസിയ(25) മരിച്ച സംഭവത്തിലാണ് ഹൈക്കോടതി വിധി ഉണ്ടായത്.
കാസര്‍കോട് സബ്‌കോടതി 75,000 രൂപ നഷ്ടപരിഹാരം വിധിച്ചതിനെതിരെ കാസര്‍കോട് നഴ്‌സിംഗ് ഹോമിലെ ഡോ. എന്‍. ഉമ്മറും ആശുപത്രിയും ഇന്‍ഷുറന്‍സ് കമ്പനിയും കോടതിയെ സമീപിക്കുകയായിരുന്നു. ഈ അപ്പീല്‍ തള്ളിക്കൊണ്ടാണ് കോടതി യുവതി മരിച്ച തീയതി മുതല്‍ ആറ് ശതമാനം പലിശ സഹിതം ഇരട്ടി തുക നല്‍കണമെന്നു നിര്‍ദേശിച്ചത്. രണ്ടു മാസത്തിനുള്ളില്‍ തുക നല്‍കുന്നില്ലെങ്കില്‍ 12 ശതമാനം പലിശ നല്‍കണമെന്നും ഉത്തരവിട്ടു.
മതിയായ യോഗ്യതയുള്ള വ്യക്തി രോഗികളെ ചികില്‍സിക്കാനും ഉപദേശിക്കാനും തയാറെടുക്കുമ്പോള്‍ അതിനുള്ള കഴിവുണ്ടെന്നു സ്വയം സമ്മതിക്കുകയാണെന്ന് കോടതി വിലയിരുത്തി. ശരിയായി രോഗനിര്‍ണയം നടത്തി ചികിത്സ നിശ്ചയിക്കാന്‍ ഡോക്ടര്‍ക്കു ബാധ്യതയുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. പതോളജി വിദഗ്ധനെന്ന് അവകാശപ്പെടുന്ന ഡോക്ടര്‍ ബയോപ്‌സി പരിശോധനയിലും രോഗനിര്‍ണയത്തിലും മിനിമം ശ്രദ്ധയെങ്കിലും കാട്ടേണ്ടിയിരുന്നു. അതില്‍ വീഴ്ചവരുത്തുന്നതു തൊഴില്‍പരമായ അനാസ്ഥയായതിനാല്‍ നഷ്ടപരിഹാരം നല്‍കണമെന്നു ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍, ജസ്റ്റിസ് ബി. കമാല്‍പാഷ എന്നിവരുള്‍പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
കാസര്‍കോട് നഴ്‌സിങ് ഹോമില്‍ ചികില്‍സയ്‌ക്കെത്തിയ ആസിയയ്ക്കു ശസ്ത്രക്രിയ നടത്തിയിരുന്നു, ബയോപ്‌സിക്കു ശേഷം ക്ഷയരോഗമാണെന്നു പറഞ്ഞു. രോഗിയുടെ നില ഗുരുതരമായപ്പോള്‍ മംഗലാപുരത്തു കൊണ്ടുപോയി. അവിടെ നടത്തിയ പരിശോധനയിലാണ് രോഗം ക്യാന്‍സര്‍ ആണെന്നു കണ്ടെത്തിയത്. 1990 സെപ്റ്റംബര്‍ 19 നാണ് ആസിയ മരിച്ചത്. രോഗനിര്‍ണയം ശരിയായിരുന്നെങ്കില്‍ യുവതി കുറെക്കാലം കൂടി ജീവിച്ചിരിക്കുമായിരുന്നുവെന്ന് ഭര്‍ത്താവ് ഹമീദ് ബോധിപ്പിച്ചു. അഡ്വ. യു.എസ്. ബാലന്‍ മുഖാന്തരമാണ് ഭര്‍ത്താവ് ഹമീദ് കാസര്‍കോട് സബ്‌കോടതിയെ സമീപിച്ചത്.
ആസ്യ-ഹമീദ് ദമ്പതികള്‍ക്ക് മൂന്ന് മക്കളുണ്ട്. മുഹമ്മദ് മുസ്തഫ, സിദ്ധീഖുല്‍ അക്ബര്‍, നഫീസത്തുല്‍ മിസ്‌രിയ.
Keywords: Kasaragod, Death, Doctor, Court, Order, Kerala, Fine, Composition, High Court, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.