ഡോക്ടറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി
Dec 7, 2013, 20:05 IST
ചട്ടഞ്ചാല്‍: പരിശോധന മുറിയില്‍ അതിക്രമിച്ച് കയറി വനിത ഡോക്ടറെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അസഭ്യ പറയുകയും ചെയ്തതായി പരാതി. ചട്ടഞ്ചാല്‍ പള്ളത്തുങ്കാലിലെ മൊയ്തീന്‍ ബാവ തങ്ങള്‍ക്കതിരെയാണ് ചട്ടഞ്ചാല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. ഷമീല ഷാഫി വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കിയത്.
വെള്ളിയാഴ്ച പകല്‍ പതിനൊന്നരയോടെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയ മൊയ്തീന്‍ ബാവ ഡോക്ടറുടെ പരിശോധന മുറിയില്‍ കയറി തന്നെ വേഗം പരിശോധിക്കണമെന്ന് ആവശ്യപെടുകയായിരുന്നു. ഈ സമയത്ത് ഒരു സ്ത്രിയെയും അവരുടെ കുട്ടിയെയും ഡോക്ടര്‍ പരിശോധിക്കുകയായിരുന്നു. ഇവരെ പരിശോധിച്ച ശേഷം വിളിക്കാമെന്ന് പറഞ്ഞുവെങ്കിലും ഇത് കേള്‍ക്കാതെ താനൊരു വികലാംഗനാണെന്നും പ്രത്യേക പരിഗണന നല്‍കണമെന്ന് പറഞ്ഞ് മൊയ്തീന്‍ ബഹളം വെക്കുകയും ഡോക്ടറുടെ കൈയില്‍ കയറി പിടിക്കുകയും ചെയ്തുവെന്നാണ് പരാതി.
ശബ്ദം കേട്ടെത്തിയ മറ്റു ജീവനക്കാര്‍ മൊയ്തീനെ ഡോക്ടറുടെ മുറിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. പനി ബാധിച്ച് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയ വികലാംഗനായ തന്നെ വനിതാ ഡോക്ടറും ജീവനക്കാരും ചേര്‍ന്ന് തള്ളിപ്പുറത്താക്കിയതായി ആരോപിച്ച് മൊയ്തീന്‍ ബാവ തങ്ങളും വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ ആരോപണം ശരിയില്ലെന്ന് ഡോക്ടര്‍ അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:

Keywords: Kerala, Kasaragod, Chattanchal, PHC, Hospital, Employees, Kerala, Moideen Bava, Complaint, Doctor, Friday, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752