അടിപിടിയുമായി എത്തിയവർ ഡോക്ടറെ ആക്രമിച്ചതായി പരാതി: കാസർകോട് ജനറൽ ആശുപത്രിയിൽ പ്രതിഷധം
● ചികിത്സയ്ക്കിടെ ഇവർ ആശുപത്രിയിൽ വെച്ച് വീണ്ടും തമ്മിലടിക്കുകയും ഡോക്ടർക്ക് പരുക്കേൽക്കുകയും ചെയ്തു.
● പരുക്കേറ്റയാളെ ചവിട്ടിയപ്പോൾ ഡോക്ടറുടെ മുകളിൽ വീണതിനെ തുടർന്നാണ് ഡോക്ടർക്ക് പരുക്കേറ്റത്.
● സംഭവത്തെ തുടർന്ന് കാസർകോട് ജനറൽ ആശുപത്രിയിൽ ഡോക്ടർമാർ പ്രതിഷേധ സമരം ആരംഭിച്ചു.
● ജോലി ചെയ്യുന്ന സ്ഥലത്ത് സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു.
● ആക്രമണം നടത്തിയ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
കാസർകോട്: (KasargodVartha) സ്വത്ത് സംബന്ധമായ പ്രശ്നത്തിന്റെ പേരിൽ അടിപിടിയുമായി എത്തിയവർ അത്യാഹിത വിഭാഗത്തിൽ ഡോക്ടറെ ആക്രമിച്ചതായി പരാതി. ഇതേത്തുടർന്ന് കാസർകോട് ജനറൽ ആശുപത്രിയിൽ ഡോക്ടർമാരുടെ പ്രതിഷേധ സമരം ആരംഭിച്ചു. വ്യാഴാഴ്ച രാവിലെയാണ് അണങ്കൂർ ബദിരയിൽ നിന്നും അടിപിടിയുണ്ടായ പിതാവും മക്കളും ജനറൽ ആശുപത്രിയിലെത്തിയത്.

പരുക്കേറ്റയാളെ അത്യാഹിത വിഭാഗത്തിൽ ചികിത്സിച്ചുകൊണ്ടിരിക്കുന്നതിനിടെ ഇവർ ആശുപത്രിയിൽവെച്ച് വീണ്ടും തമ്മിലടിക്കുകയായിരുന്നു. കൂട്ടത്തിലൊരാൾ മറ്റൊരാളെ പിറകിൽനിന്ന് ചവിട്ടിയപ്പോൾ ഇയാൾ തെറിച്ച് ഡോക്ടറുടെ മുകളിൽ വീഴുകയും, ഡോക്ടർ താഴെ വീണ് പരുക്കേൽക്കുകയും ചെയ്തു. ഇതോടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
ജോലി സുരക്ഷിതത്വം ആവശ്യപ്പെട്ടാണ് ഡോക്ടർമാർ പിന്നീട് യോഗം ചേർന്ന് പ്രതിഷേധ സമരം പ്രഖ്യാപിച്ചത്. അക്രമിയെ അറസ്റ്റ് ചെയ്യണമെന്നും ആശുപത്രിക്കും ഡോക്ടർമാർക്കും മതിയായ സുരക്ഷ നൽകണമെന്നുമാണ് ഇവരുടെ ആവശ്യം. സംസ്ഥാനത്തെ ആശുപത്രികളിൽ ഡോക്ടർമാർക്കും ജീവനക്കാർക്കും നേരെ ആക്രമണം പതിവാണെന്നും ഡോക്ടർമാർ ആരോപിച്ചു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: Doctor injured during scuffle in Kasargod General Hospital; doctors protest.
#Kasargod #HospitalAttack #DoctorsProtest #KeralaNews #DoctorSafety #MedicalViolence






