city-gold-ad-for-blogger

വാഹനാപകടത്തില്‍ പരിക്കേറ്റ് 12 വര്‍ഷമായി കിടപ്പിലായിരുന്ന ഡോക്ടര്‍ മരണത്തിന് കീഴടങ്ങി

പൊയ്‌നാച്ചി: (www.kasargodvartha.com 09.09.2019) വാഹനാപകടത്തില്‍ പരിക്കേറ്റ് 12 വര്‍ഷമായി കിടപ്പിലായിരുന്ന ഡോക്ടര്‍ മരണത്തിന് കീഴടങ്ങി. പൊയിനാച്ചിയിലെ ഡോ. കെ രാമഭട്ട് (72) ആണ് മരണപ്പെട്ടത്. 2007 ഓഗസ്റ്റ് 20നാണ് അപകടമുണ്ടായത്. മൂന്നുപതിറ്റാണ്ടുകാലം ചട്ടഞ്ചാലില്‍ ശ്രീറാം ക്ലിനിക്ക് നടത്തിയിരുന്നു. വീട്ടില്‍ നിന്ന് ബൈക്കില്‍ ചട്ടഞ്ചാലിലെ ക്ലിനിക്കിലേക്ക് പോകുമ്പോള്‍ എതിരെ വരികയായിരുന്ന കാറിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് നട്ടെല്ലിന് ഗുരുതരമായി ക്ഷതമേറ്റ രാമഭട്ട് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു.

ഭാര്യ: കെ ആര്‍ ശകുന്തള. മക്കള്‍: കെ ആര്‍ സൗമ്യ (എഞ്ചിനീയര്‍ യു എസ് എ), ഡോ. ബാലസുബ്രഹ്മണ്യന്‍ (മനഃശാസ്ത്ര വിദഗ്ധന്‍, കാസര്‍കോട് കെയര്‍വെല്‍ ആശുപത്രി), ഡോ. കെ ആര്‍ സന്ദീപ് (ഓര്‍ത്തോസര്‍ജന്‍, ജില്ലാ സഹകരണാശുപത്രി കുമ്പള). മരുമക്കള്‍: കെ. പ്രവീണ്‍ഭട്ട് (എഞ്ചിനീയര്‍ യു എസ് എ), ഡോ. റീഫിഭട്ട് (മനഃശാസ്ത്രജ്ഞ, യേനപ്പോയ മെഡിക്കല്‍ കോളേജ്, മംഗളൂരു), ഡോ. പി എസ് അശ്വിനി (പീഡിയാട്രിസ്റ്റ്, കെ എസ് ഹെഗ്ഡെ ആശുപത്രി ദേര്‍ളക്കട്ട).

സഹോദരങ്ങള്‍: മഹാലിംഗഭട്ട്, വെങ്കിട്ടരമണഭട്ട്, കൃഷ്ണഭട്ട്, ഗോവിന്ദഭട്ട്, സുബ്രഹ്മണ്യഭട്ട്, ഗൗരി, ദേവകി, ഹൈമാവതി, ലക്ഷ്മി, രുക്മിണി, പരേതനായ ശങ്കരനാരായണഭട്ട്.

വാഹനാപകടത്തില്‍ പരിക്കേറ്റ് 12 വര്‍ഷമായി കിടപ്പിലായിരുന്ന ഡോക്ടര്‍ മരണത്തിന് കീഴടങ്ങി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Poinachi, Doctor, Injured, Vehicle, Death, Accidental-Death, Doctor injured after accident injury
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia