city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Honored | ആതുര സേവനത്തിൽ കാൽ നൂറ്റാണ്ട്; ഡോ. എ എ അബ്ദുൽ സത്താറിന് നാടിന്റെ സ്നേഹാദരവ്

Doctor Celebrates 25 Years of Service, Honored by Community
Photo: Arranged

● കാസർകോട് ജനറൽ ആശുപത്രിയിലെ ശ്വാസകോശ രോഗ വിദഗ്ധൻ ആണ് 
● വിവിധ സംഘടനകളും വ്യക്തികളും അദ്ദേഹത്തെ ആദരിച്ചു.
● പി സുരേന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കാസർകോട്: (KasargodVartha) ആതുര സേവനത്തിൽ കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയ കാസർകോട് ജനറൽ ആശുപത്രിയിലെ ശ്വാസകോശ രോഗ വിദഗ്ദൻ ഡോ. എ. എ. അബ്ദുൽ സത്താറിന് നാടിന്റെ സ്നേഹാദരവ്. കാസർകോട് പൗരാവലിയും തനിമ കലാ സാഹിത്യവേദിയും ചേർന്ന് നടത്തിയ ‘സ്നേഹസ്പർശം’ പരിപാടി ഹൃദ്യമായി.

doctor celebrates 25 years of service honored by community

പ്രശസ്ത സാഹിത്യകാരൻ പി സുരേന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഏറ്റവും രൂക്ഷമായ സംവാദത്തിന്റെ അന്ത്യം പോലും സൗഹാർദത്തിലായിരിക്കണമെന്നും എപ്പോഴും പിന്നിട്ട വഴികൾ അടയാളപ്പെടുത്താൻ എല്ലാവർക്കും കഴിയട്ടെ എന്നും അദ്ദേഹം പറഞ്ഞു. ഡോക്ടർ സത്താർ പുലർത്തുന്ന സൗഹൃദത്തിന് ജനമനസ്സുകളിൽ അദ്ദേഹത്തിനുള്ള സ്വാധീനം അടയാളപ്പെടുത്തുന്നതാണെന്നും പി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

doctor celebrates 25 years of service honored by community

മുൻസിപ്പൽ കോൺഫാൻസ് ഹാളിൽ നടന്ന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ അഡ്വ. വി എം മുനീർ അദ്ധ്യക്ഷത വഹിച്ചു. റഹ്‌മാൻ തായലങ്ങാടി, സി. ടി. അഹമ്മദ് അലി, ഡോ. സുരേഷ് ബാബു, ഡോ. മനോജ് എ.ടി, ഡോ. ബി.എസ് റാവു, സി.എൽ  ഹമീദ്, ഗിരീഷ് തൃശൂർ, അഹ്മദ് ചേരങ്കൈ തുടങ്ങിയവർ സംസാരിച്ചു. വിവിധ സംഘടനകളും വ്യക്തികളും ഡോ. സത്താറിനെ പൊന്നാടയണിയിച്ച് ആദരിച്ചു. 

doctor celebrates 25 years of service honored by community

ഹസനത്തുൽ ജാരിയ മസ്ജിദ് ഇമാം അതീഖ് റഹ്മാൻ ഫൈസി, എരിയാൽ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ട്  കെ.ബി കുഞ്ഞാമു ഹാജി, ജനറൽ സെക്രട്ടറി പോസ്റ്റ് മുഹമ്മദ് കുഞ്ഞി, ട്രഷറർ കെ.ബി അബൂബക്കർ, എരിയാൽ തറവാട് കുടുംബത്തിനായി റിസാൻ, സാബിത് റഹ്മാൻ, ഗുത്ത് റോഡ് റസിഡൻഷ്യൽ അസോസിയേഷന് വേണ്ടി കൊടിവളപ്പ് അബ്ദുല്ല, അബ്ബാസ് അലി ചേരങ്കൈ, ഡോ. അജയ് കാർത്തിക്, കാസർകോട് ജനറൽ ആശുപത്രിക്ക് വേണ്ടി ഡോ. ശ്രീകുമാർ, ഡോ. ജമാൽ അഹ്മദ്, മൊഗ്രാൽ പുത്തൂർ കുന്നിൽ സി എച്ച് മുഹമ്മദ് കോയ സ്മാരക വായനശാലക്ക് വേണ്ടി മാഹിൻ കുന്നിൽ, എം.എ നജീബ്, ഡോ. ജവാദ് അഹമ്മദ്, ടി എ ബഷീർ എന്നിവരും റിട്ട. നഴ്സസ് അസോസിയേഷൻ, കെഎസ്ആർടിസി ജീവനക്കാർ എന്നിവർക്ക് വേണ്ടിയും പൊന്നാട അണിയിച്ച് ഉപഹാരങ്ങൾ നൽകി ഡോ. സത്താറിനെ ആദരിച്ചു.

doctor celebrates 25 years of service honored by community

എരിയാൽ അബ്ദുല്ല, മുംതാസ് ടീച്ചർ, ലത ടീച്ചർ, യശോദ ടീച്ചർ എന്നിവർ മംഗള പത്രം സമർപ്പിച്ചു. യെനപോയ കോളേജ് സൈക്കോളജി അസിസ്റ്റന്റ് പ്രൊഫസർ അരീബ ഷംനാട് അൻവർ അവതാരകയായി. അഷ്റഫ് അലി ചേരങ്കൈ സ്വാഗതവും ഡോ. അബ്ദുൽ സത്താർ സ്വീകരണത്തിന് മറുപടിയും നന്ദിയും പറഞ്ഞു.

doctor celebrates 25 years of service honored by community

തുടർന്നു നടന്ന കലാപരിപാടികൾ ഗസൽ ആലപിച്ചു കൊണ്ട് തനിമ സാഹിത്യവേദി ജില്ല പ്രസിഡണ്ട് അബൂ ത്വാഇ ഉദ്ഘാടനം ചെയ്തു. റഹീം ചൂരി, രവി ബന്തടുക്ക, ലത ടീച്ചർ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. ജനറൽ ആശുപത്രി ജീവനക്കാരുടെ കലാപരിപാടികളും ശ്രദ്ധേയമായിരുന്നു.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia