ദുബൈയിലെ നൈഫ് എങ്ങനെ കോവിഡ് 19 ന്റെ കേന്ദ്രമായി എന്ന് അറിയുമോ?
Mar 31, 2020, 19:43 IST
ദുബൈ: (www.kasargodvartha.com 31.03.2020) ദുബൈയിലെ ഏറ്റവും വലിയ വ്യാപാരം നടക്കുന്ന നൈഫ് പ്രദേശം എങ്ങനെ കൊവിഡ് 19 ന്റെ കേന്ദ്രമായി എന്നുള്ളത് ആ പ്രദേശത്തെ നന്നായി അറിയാവുന്ന ആര്‍ക്കും അറിയാവുന്നതാണ്. സ്വദേശികൾക്കും വിദേശികൾക്കും ആവശ്യമായ എല്ലാത്തരം സാധനങ്ങളുടെയും വില്പന കേന്ദ്രമാണ് ഇവിടം. യു എ ഇയിലെ പ്രധാനപ്പെട്ടതും പുരാതനവുമായ മൊത്തക്കച്ചവട കേന്ദ്രവും ഈ പ്രദേശത്താണ്. കാസര്‍കോട്ടുകാരായ നിരവധി പേര്‍ക്ക് നൈഫില്‍ വ്യാപാര സ്ഥാപനങ്ങളുണ്ട്.
ലോകത്തെ ഏത് പ്രദേശത്തെ ഇടത്തരം ആളുകളും ദുബൈയിലെ നൈഫില്‍ ഒന്ന് കയറാതെ പോകില്ല. ചൈനയില്‍ നിന്നാണ് നൈഫിലേക്ക് പലവിധ സാധനങ്ങള്‍ എത്തുന്നത്. ഒരുപാട് ചൈനക്കാര്‍ ഇവിടെ സാധനങ്ങള്‍ എത്തിക്കുന്നു. ഇവിടെത്തെ പല വ്യാപാരികളും ചൈനയില്‍ നേരിൽ ചെന്ന് സാധനങ്ങള്‍ എത്തിക്കുകയും ചെയ്യുന്നു. ഇക്കഴിഞ്ഞ ജനുവരി മധ്യത്തോടെ ചൈനയിലെ വുഹാനില്‍ കോവിഡ് 19 പടര്‍ന്ന് പിടിച്ചപ്പോള്‍ രോഗവാഹകര്‍ ആദ്യം എത്തിയത് ദുബൈ ഗേരയിലെ നൈഫിലായിരുന്നു. ഏറ്റവും തിരക്കേറിയ ഈ മാര്‍ക്കറ്റില്‍ അതു കൊണ്ട് തന്നെ രോഗത്തിന്റെ വ്യാപനം പെട്ടെന്ന് തുടങ്ങുകയും ചെയ്തു.
ഒരു മുറിയില്‍ തന്നെ നിരവധി ആളുകള്‍ മുട്ടിയുരുമ്മി താമസിക്കുന്ന ബാചിലേർസ് റൂമിൽ നിന്ന് പലര്‍ക്കും അത് കൈമാറി കിട്ടി. അപ്പോഴേക്കും ലോകം മുഴുവന്‍ കോവിഡ് പടരാന്‍ തുടങ്ങിയിരുന്നു. നൈഫിലെ പലരും ഇതിനിടയില്‍ കാസര്‍കോട് എത്താന്‍ തുടങ്ങിയിരുന്നു. ഇതിനിടയില്‍ ചൈനയിലെ വുഹാനില്‍ നിന്നെത്തിയവര്‍ക്ക് കാസര്‍കോട്ടടക്കം രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വിദേശത്ത് നിന്നും എത്തുന്നവര്‍ വീടുകളില്‍ തന്നെ സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദ്ദേശം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും എത്തിയെങ്കിലും ചിലർ അത് അനുസരിക്കാതെ സഞ്ചരിക്കുകയായിരുന്നു.
കാസര്‍കോട്ടെ രണ്ടാമത്തെയും മൂന്നാമത്തെയും രോഗികള്‍ വലിയ തോതില്‍ പൊതുജന സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. പലരുടെയും റൂട്ട് മാപ്പുകള്‍ പോലും ഭാഗികമായിരുന്നു. ഇതിനിടയിലാണ് കാസര്‍കോട്ട് ആദ്യം ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. പിന്നാലെ കേരളം മുഴുവനും പിന്നീട് ഇന്ത്യ മുഴുവനും ലോക്ഡൗണിലായി. ദുബൈ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നവരെ ആശുപത്രികളിലും ഹോസ്റ്റല്‍ കെട്ടിടങ്ങളിലും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കില്‍ ഇത്രയും ആശങ്കയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കില്ലായിരുന്നു. പരിശോധനയ്ക്ക് സമീപിക്കുന്നവരെയെല്ലാം യാതൊരു പരിശോധനയും നടത്താതെ വീട്ടിലേക്ക് അയക്കുകയായിരുന്നു.
എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം സ്രവം പരിശോധിക്കാന്‍ എത്തിയാല്‍ മതിയെന്നായിരുന്നു ആശുപത്രി അധികൃതരുടെയും ആരോഗ്യ വകുപ്പിന്റെയും നിലപാട്. തുടക്കത്തില്‍ വിദേശത്ത് നിന്നും എത്തിയവര്‍ ആരോഗ്യ വകുപ്പിനെ അങ്ങോട്ട് സമീപിച്ചിരുന്ന സാഹചര്യത്തില്‍ പിന്നീട് ആരോഗ്യ വകുപ്പും ജാഗ്രതാ സമിതിയും ഇങ്ങോട്ടേക്ക് സമീപിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. ഇതുവരെയായി കാസര്‍കോട്ട് കോവിഡ് റിപ്പോര്‍ട്ട് ചെയ്ത 106 പേരില്‍ 28 പേര്‍ ഒഴികെ മറ്റുള്ളവരെല്ലാം വിദേശത്ത് നിന്നും എത്തിയവരായിരുന്നു.
28 പേര്‍ മാത്രമാണ് രണ്ടാം ഘട്ടത്തില്‍ രോഗം സ്ഥിരീകരിച്ചവര്‍. ഇപ്പോഴും സമൂഹ വ്യാപനം എന്ന മൂന്നാം ഘട്ടത്തിലേക്ക് കാസര്‍കോട് ജില്ലയോ കേരളമോ പോയിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം. വുഹാനില്‍ നിന്നും എത്തിയ ഒരാള്‍ മാത്രമാണ് കാസര്‍കോട്ട് കോവിഡ് രോഗം പൂര്‍ണമായും സുഖപ്പെട്ട ഒരാള്‍. കാസര്‍കോട്ട് 7446 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 134 പേര്‍ മാത്രമാണ് ആശുപത്രിയില്‍ നിരീക്ഷന്നത്തില്‍ കഴിയുന്നത്. ബാക്കിയുള്ളവരെല്ലാം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരാണ്.
കാസര്‍കോട് താലൂക്ക് ആശുപത്രിയില്‍ കോവിഡ് 19 പരിശോധനക്ക് പോയവരെ പരിശോധന നടത്താതെ തിരിച്ചയച്ചതായി വ്യാപകമായ പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ കെ.എസ് സാലി കീഴൂര്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി അയച്ചിരിക്കുകയാണ്.
ദുബൈ നൈഫില്‍ നിന്ന് നാട്ടിലെത്തി ജനങ്ങളുമായി ഏറെ സമ്പര്‍ക്കം പുലര്‍ത്തിയവരെ തിരഞ്ഞ് പിടിച്ച് നാട്ടുകാര്‍ പരിശോധനയ്ക്ക് അയക്കുമ്പോഴാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്ന് ചൂണ്ടി നിരവധി പേരെ തിരിച്ചയക്കുന്നത്. ഇക്കാര്യം നാട്ടിലും പരിസര പ്രദേശങ്ങളിലും ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണെന്നും പരാതിയില്‍ സൂചിപ്പിച്ചു.
എന്നാല്‍ ദുബൈ നൈഫില്‍ നിന്ന് ഉൾപ്പെടെ വിദേശത്ത് നിന്ന് നാട്ടിലെത്തി പരിശോധനക്ക് വിധേയമായ പലര്‍ക്കും പോസിറ്റീവ് ഫലം വന്നിട്ടുണ്ട്. പക്ഷെ അവരില്‍ പലര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
ദുബൈ നൈഫില്‍ നിന്ന് നാട്ടിലെത്തിയവര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയമാകണമെന്നാണ് ജില്ല മെഡിക്കല്‍ ഓഫിസര്‍ പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍ അവിടെയുള്ള വന്‍തിരക്ക് കാരണം പലരേയും പരിശോധന നടത്താതെ അസുഖം ഒന്നുമില്ലെന്ന് വിശ്വസിപ്പിച്ച് ഡോക്ടര്‍മാര്‍ പരിശോധനക്ക് എത്തിയവരെ തിരിച്ചയക്കുന്നത് വലിയ പ്രത്യഘാതങ്ങള്‍ ഉണ്ടാക്കുമെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ദുബൈ നൈഫിലെ പ്രവാസികൾക്കിടയിൽ പ്രത്യേകിച്ചും യു എ ഇ യുടെ മറ്റു ഭാഗങ്ങളിലും ഈ സമയം കെ എം സി സി നേതാക്കളും പ്രവർത്തകരും നടത്തുന്ന സേവനങ്ങൾ വലിയ രീതിയിൽ പ്രശംസിക്കപ്പെടുന്നു. കൊവിഡ് വ്യാപനം തടയുന്നതിനും രോഗബാധിതരായവരെ എല്ലാ നിലക്കും സഹായിക്കുന്നതിനും ഭക്ഷണമെത്തിക്കുന്നതിനും രാപ്പകൽ ഭേദമന്യേ ഓടിനടക്കുന്ന ഈ സന്നദ്ധ സംഘത്തിൻ്റെ പ്രവർത്തനങ്ങൾ വലിയ ആശ്വാസമാണ് പ്രവാസികൾക്ക് നൽകുന്നത്..
Keywords: Kasaragod, Kerala, News, COVID-19, Dubai, UAE, Do you know how the Naif in Dubai became the epicenter of Covid19?