city-gold-ad-for-blogger

കൊല്ലരുത് എന്ന സന്ദേശവുമായി ഫാദര്‍ ഡേവിസ് ചിറമ്മലിന്റെ 'മാനിഷാദ' യാത്രയ്ക്ക് 25ന് തുടക്കം

കാസര്‍കോട്: (www.kasargodvartha.com 22.09.2014) അക്രമവും കൊലപാതകവും അരുത് എന്ന സന്ദേശവുമായി കിഡ്‌നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാദര്‍ ഡേവിസ് ചിറമ്മലച്ചന്റെ നേതൃത്വത്തില്‍ സംസ്ഥാന തലത്തില്‍ നടക്കുന്ന 'മാനിഷാദ' യാത്ര ഈ മാസം 25ന്  കാസര്‍കോട്ട്‌നിന്ന് പ്രയാണം തുടങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വിവിധ ജില്ലകളിലെ പര്യടനങ്ങള്‍ക്ക് ശേഷം  നവംബര്‍ ഒന്നിന് തിരുവനന്തപുരത്ത് സമാപിക്കും. തൊരുവ് നാടകം, ഒപ്പ് ശേഖരണം, ജീവന്‍ രക്ഷാ സന്ദേശ റാലി എന്നിവയും പരിപാടിയിലുണ്ടാകും. ഉച്ചയക്ക് രണ്ടിന് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമളാദേവി ഉല്‍ഘാടനം ചെയ്യും.

മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ മുഖ്യാഥിതിയായിരിക്കും. ജില്ലാ പോലിസ് ചീഫ് തോംസണ്‍ ജോസ് യാത്ര ഫ്ളാഗ് ഓഫ് ചെയ്യും.

വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ കോഓഡിനേറ്റര്‍ ഫാദര്‍ മാണി മേല്‍വട്ടം, എം.കെ രാധാകൃഷ്ണന്‍, ജി.എസ്. ശശീധരന്‍, അഷറഫ് നാല്‍ത്തടുക്ക, എ.കെ. മൊയ്തിന്‍ എന്നിവര്‍ സംബന്ധിച്ചു.
കൊല്ലരുത് എന്ന സന്ദേശവുമായി ഫാദര്‍ ഡേവിസ് ചിറമ്മലിന്റെ 'മാനിഷാദ' യാത്രയ്ക്ക് 25ന് തുടക്കം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia