പുകയില പരസ്യം നീക്കാന്‍ 34 കടകള്‍ക്ക് നോട്ടീസ്
Oct 18, 2013, 17:31 IST
കാസര്‍കോട്: പുകയില പരസ്യങ്ങള്‍ക്കെതിരെ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും നടപടികള്‍ ശക്തമാക്കിയതിന്റെ ഭാഗമായി കാസര്‍കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലും പുകയില പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്ന 34 കടകള്‍ക്ക് നോട്ടീസ് നല്‍കി. ഏഴ് ദിവസത്തിനകം പുകയില പരസ്യങ്ങള്‍ നീക്കം ചെയ്യാത്ത കടയുടമകള്‍ക്കെതിരെ പിഴ ചുമത്തല്‍ അടക്കമുളള നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ നോഡല്‍ ഓഫീസറായ ഡെപ്യൂട്ടി ഡി.എം.ഒ. എം.സി വിമല്‍രാജ് അറിയിച്ചു.
ഇന്ത്യന്‍ പുകയില നിയന്ത്രണ നിയമം അനുസരിച്ച് പൊതുസ്ഥലങ്ങളിലോ വില്‍പന കേന്ദ്രങ്ങളിലോ പുകയില പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കരുത്. അനധികൃത പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവോ 1000 രൂപ പിഴയോ ഈടാക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ അഞ്ച് വര്‍ഷം വരെ തടവോ 5,000 രൂപ പിഴയോ ആണ് ശിക്ഷ.
ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം പുകയില പരസ്യങ്ങള്‍ക്കും പൊതുസ്ഥലത്തെ പുകവലിക്കുമെതിരെ നടപടി ശക്തമാക്കാന്‍ തീരുമാനിച്ചിരുന്നു. നടപടികള്‍ വരും ദിവസങ്ങളിലും തുടരും.
Also Read:
സിറിയയില്‍ പട്ടിയേയും പൂച്ചയേയും ഭക്ഷിക്കാമെന്ന് ഫത് വ
Keywords : Kasaragod, Kerala, Tobacco, Shop, Search, Advertisement, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: