വില കുറഞ്ഞ മദ്യം ബീവ്‌റേജില്‍ നിന്ന് വാങ്ങി കൂടിയ വിലക്ക് വില്‍ക്കും, അവധി ദിവസങ്ങളില്‍ പൊടിപൊടിച്ച് വില്‍പന; കൊയാമ്പുറത്ത് നാട്ടുകാരുടെ ഉറക്കം കെടുത്തി 'ദിനേശ് ബാര്‍'
Nov 25, 2017, 19:16 IST
നീലേശ്വരം: (www.kasargodvartha.com 25/11/2017) വില കുറഞ്ഞ മദ്യം ബീവ്‌റേജില്‍ നിന്ന് വാങ്ങി കൂടിയ വിലക്ക് വില്‍ക്കുന്ന 'ദിനേശ് ബാര്‍' നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. കൊയാമ്പുറത്തെ ദിനേശ് ബാറിനെതിരെയാണ് നാട്ടുകാര്‍ രംഗത്തെത്തിയത്. മദ്യം അവധി ദിവസങ്ങളില്‍ വില്‍പന പൊടിപൊടിക്കും. ദൂരദേശങ്ങളില്‍ നിന്നും മദ്യം വാങ്ങാന്‍ ആളുകള്‍ കൊയാമ്പുറത്ത് എത്താറുണ്ട്.
രാതിയായാല്‍ ഗ്ലാസും വെള്ളവും ടച്ചിംഗും കിട്ടും. മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് നിത്യ സംഭവമാണ്. ഈ അനധികൃത മദ്യവില്‍പനക്കെതിരെ പ്രതികരിക്കാന്‍ കുടുംബശ്രീയോ ഡിവൈഎഫ്‌ഐ സംഘടനകളോ തയ്യാറാകുന്നില്ല. എല്ലാ മാസവും ഒന്നാം തിയ്യതി ദൂരദേശത്തു നിന്നുമുള്ള മദ്യപാനികള്‍ കൊയാമ്പുറത്തേക്ക് എത്തുന്നുണ്ട്.
മദ്യപാനികളുടെ പരാക്രമം നാട്ടുകാര്‍ക്ക് ശല്യമാകുന്നതായി പരാതി നല്‍കിയിട്ടും നീലേശ്വരം പോലീസോ, എക്‌സൈസ് വകുപ്പോ ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, Nileshwaram, news, Liquor, Price, Bar, Natives, Police, Excise Department, Night, disturbance from drinkers; Natives in dilemma