city-gold-ad-for-blogger

ജില്ലാ ടിബി അസോസിയേഷന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തും

കാസര്‍കോട്: (www.kasargodvartha.com 31.07.2014) ജില്ലയില്‍ ക്ഷയരോഗം പൂര്‍ണ്ണനിയന്ത്രണത്തിലാക്കുന്നതിന്റെ ഭാഗമായി  ജില്ലാ ടിബി അസോസിയേഷന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍  ടിബി-എച്ച്‌ഐവി നിയന്ത്രണ ജില്ലാതല കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.

യോഗത്തില്‍ എഡിഎം എച്ച് ദിനേശന്‍ അധ്യക്ഷത വഹിച്ചു.  പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി ടിബി അസോസിയേഷനില്‍ കൂടുതല്‍ അംഗങ്ങളെ  ഉള്‍പ്പെടുത്തും. ടിബി നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ താല്പര്യമുളള ഏതൊരാള്‍ക്കും 500 രൂപ ഫീസടച്ച് ലൈഫ് മെമ്പര്‍ഷിപ്പ്  എടുക്കാവുന്നതാണ്.  ക്ഷയരോഗം നിയന്ത്രിക്കാനായി  സാമൂഹ്യപ്രവര്‍ത്തകരുടെ  സഹകരണത്തോടെ പഞ്ചായത്ത് തലത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കും.   സന്നദ്ധ സംഘടനാ പ്രവര്‍ത്തകരേയും  സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും ക്ഷയരോഗ നിയന്ത്രണ പരിപാടികളില്‍ പങ്കാളികളാക്കും.

ക്ഷയരോഗ വിമുക്ത ജില്ലയാക്കാന്‍ എല്ലാ പഞ്ചായത്തുകളിലും സജ്ഞീവനി  ക്ലബ്ബുകള്‍ രൂപീകരിക്കും. ജില്ലയില്‍ ടിബി രോഗികള്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ അപേക്ഷകളില്‍ ഉടനടി നടപടി എടുക്കാന്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് എഡിഎം അറിയിച്ചു. ക്ഷയരോഗം ബാധിച്ചവര്‍ക്ക് പ്രതിമാസം 800 രൂപയാണ് പെന്‍ഷന്‍ അനുവദിക്കുന്നത് .

യോഗത്തില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എം.സി വിമല്‍രാജ്, ജില്ലാ ടിബി ഓഫീസര്‍ ഡോ.കെ. രവിപ്രസാദ, എച്ച്‌ഐവി പരിശോധന  മെഡിക്കല്‍ ഓഫീസര്‍ ഡോ. സി.എച്ച് ജനാര്‍ദ്ദനനായിക്,  എസ്ബിടി സെന്റര്‍  ഡയറക്ടര്‍  എം.സുനില്‍ കുമാര്‍, ജില്ലാ ഫിനാന്‍സ് ഓഫീസര്‍ ഇ.പി രാജ്‌മോഹന്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.  സുനിതാ നന്ദന്‍, ലോകാരോഗ്യ സംഘടനാ ഉപദേഷ്ടാവ് ഡോ. ഡി.എസ്.എ കാര്‍ത്തികേയന്‍, വിവിധ സന്നദ്ധ സംഘടനകളടേയും  ടി,ബി അസോസിയേഷന്റെയും ഭാരവാഹികളായ എം. രാജീവന്‍ നമ്പ്യാര്‍, മോഹനന്‍ മാങ്ങാട്,എം.സി മനോജ്, കെ.എം ശരത്, കെ,.ആര്‍ സോമസുന്ദരന്‍, കെ. പൂര്‍ണ്ണിമ,  കെ.കുഞ്ഞികൃഷ്ണന്‍, ഐഎഡി പ്രൊജക്ട് മാനേജര്‍ കെ.യു ലിജു, റോഹിത് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലാ ടിബി അസോസിയേഷന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തും


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia