കാസര്‍കോട് ജില്ല ശാസ്‌ത്രോത്സവം 14, 15 തീയ്യതികളില്‍ ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍
Nov 10, 2016, 10:10 IST
കാസര്‍കോട്: (www.kasargodvartha.com 10/11/2016) കാസര്‍കോട് റവന്യു ജില്ല ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയ, ഐടി മേള നവംബര്‍ 14 മുതല്‍ 15 വരെ ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏഴ് ഉപജില്ലകളില്‍ നിന്നായി 3000ത്തിലധികം വിദ്യാര്‍ത്ഥികളും, 500 അധ്യാപകരും, 300 എസ്‌കോര്‍ട്ട് ടീച്ചേര്‍സും ശാസ്‌ത്രോത്സവത്തിന് എത്തിച്ചേരും. മത്സരാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ നവംബര്‍ 12ന് നടക്കും.
നവംബര്‍ 14ന് തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിമുതല്‍ പ്രവൃത്തി പരിചയമേള, സാമൂഹ്യശാസ്ത്ര, ഐടി മേള എന്നിവ നടക്കും. 10 മണിക്ക് കാസര്‍കോട് എംപി പി കരുണാകരന്‍ മേള ഉദ്ഘാടനം ചെയ്യും. ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് പ്രവൃത്തി പരിചയമേള സെമിനാര്‍ നടക്കും. നവംബര്‍ 15ന് ചൊവ്വാഴ്ച ശാസ്ത്ര, ഗണിത ശാസ്ത്രമേള നടക്കും. മേളയുടെ ഭാഗമായ ശാസ്ത്ര നാടക മത്സരം നടന്നു. നവംബര്‍ 18ന് ശാസ്ത്ര ക്വിസ് മത്സരം നടക്കും.
മേളയുടെ സമാപനം 15ന് വൗകിട്ട് 3.30 മണിക്ക് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷത വഹിക്കും. വര്‍ക്കിംഗ് ചെയര്‍മാന്‍ കെ മൊയ്തീന്‍ കുട്ടിഹാജി സമ്മാനം വിതരണം ചെയ്യും. നവംബര്‍ 15ന് പ്രവൃത്തി പരിചയ മേളയില്‍ ഉണ്ടാക്കിയ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും നടക്കും. മേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
വാര്‍ത്താസമ്മേളനത്തില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ കെ മൊയ്തീന്‍ കുട്ടി ഹാജി, ജനറല്‍ കണ്‍വീനര്‍ യു കരുണാകരന്‍ (ഡിഡിഇ കാസര്‍കോട്), കണ്‍വീനര്‍ എം മോഹനന്‍നായര്‍, പിടിഎ പ്രസിഡന്റ് ശ്രീധരന്‍ മുണ്ടോള്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ വി വാസുദേവന്‍, ഭക്ഷണകമ്മിറ്റി കണ്‍വീനര്‍ എം ബാലഗോപാലന്‍, ഫിനാന്‍സ് കണ്‍വീനര്‍ കെ വി രഘുനാഥ്, മീഡിയ കണ്‍വീനര്‍ അബ്ദുസമീര്‍, പബ്ലിസിറ്റി കണ്‍വീനര്‍ രതീഷ് പിലിക്കോട്, പ്രോഗ്രാം ജോ. കണ്‍വീനര്‍ രതീഷ് കുമാര്‍ പി, അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Chattanchal, School, Students, Teachers, Registration, Seminar, Inauguration, NA Nellikunnu, K.Kunhiraman MLA.