ജില്ലാ സ്‌കൂള്‍ കലോത്സവം: ഹൊസ്ദുര്‍ഗ് ഓവറോള്‍ ചാമ്പ്യന്‍മാര്‍
Jan 8, 2016, 22:45 IST
കാസര്‍കോട്: (www.kasargodvartha.com 08/01/2016) കൗമാര കലോത്സവത്തിന് തിരശ്ശീല വീണു. അഞ്ച് ദിവസങ്ങളിലായി കാസര്‍കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന 56 -ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൊസ്ദുര്‍ഗ് ഉപജില്ല കിരീടം ചൂടി.
യു.പി വിഭാഗത്തില്‍ 149 പോയിന്റ് നേടി കാസര്‍കോട് ഉപജില്ലയുമായി ചാമ്പ്യന്‍സ് പട്ടം പങ്കിട്ട ഹൊസ്ദുര്‍ഗ് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 352 പോയിന്റും, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 399 പോയിന്റും നേടിയാണ് കിരീടത്തില്‍ മുത്തമിട്ടത്.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കാസര്‍കോട് 301ഉം, ചെറുവത്തൂര്‍ 296 പോയിന്റും നേടി. 126 പോയിന്റ് നേടിയ സി.എച്ച്.എസ്.എസ് ചട്ടഞ്ചാലാണ് സ്‌കൂള്‍ തലത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയത്. ദുര്‍ഗ എച്ച്.എസ്.എസ് 103 ഉം ലിറ്റില്‍ ഫഌവര്‍ ഗേള്‍സ് എച്ച്.എസ്.എസ്. 93 ഉം പോയിന്റ് നേടി.
ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കാസര്‍കോട് ഉപജില്ലയ്ക്ക് തന്നെയാണ് രണ്ടാം സ്ഥാനം. 371 പോയിന്റാണ് കാസര്‍കോട് നേടിയത്. ചെറുവത്തൂര്‍ 359 പോയിന്റ് കരസ്ഥമാക്കി. എച്ച്.എസ്.എസ് സ്‌കൂള്‍ തലത്തില്‍ 143 പോയിന്റ് നേടി ദുര്‍ഗ എച്ച്.എസ്.എസ് ഒന്നാം സ്ഥാനത്തെത്തി. സിഎച്ച്എസ്എസ് ചട്ടഞ്ചാല്‍ 118ഉം ജിഎച്ച്എസ്എസ് ചായ്യോത്ത് 98 പോയിന്റും നേടി.
യു.പി വിഭാഗത്തില്‍ 139 പോയിന്റുകളുമായി ബേക്കല്‍ ഉപജില്ല രണ്ടാം സ്ഥാനവും 133 പോയിന്റുകള്‍ നേടി കുമ്പള ഉപജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്‌കൂള്‍ തലത്തില്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി തോമാപുരം 38 പോയിന്റും ജി.വി.എച്ച്.എസ്.എസ്. കാറഡുക്ക 35 പോയിന്റും വി.എ.യു.പി.എസ്. മിയാപ്പദവ് 33 പോയിന്റും നേടി.
അറബിക് കലോത്സവം യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ കാസര്‍കോട് ഉപജില്ല ഒന്നാം സ്ഥാനം നേടി. യു.പി വിഭാഗത്തില്‍ 65 പോയിന്റും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 95 പോയിന്റും നേടിയാണ് കാസര്‍കോട് ഒന്നാമതെത്തിയത്.
യു.പി സംസ്‌കൃതം വിഭാഗത്തില്‍ 90 പോയിന്റുമായി ചെറുവത്തൂരും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 95 പോയിന്റുമായി ഹൊസ്ദുര്‍ഗും ഒന്നാം സ്ഥാനത്തെത്തി.

Keywords : Kasaragod, Kalolsavam, Winners, School, Hosdurg, Championship.