Achievement | ജില്ലാ സ്‌കൂൾ കലോത്സവം: 15 വാക്കുകൾ ഉച്ചരിച്ച് ഉത്തരം മുട്ടിച്ച നാജിലയ്ക്ക് ഇരട്ട വിജയം
● അറബിക് പദപയറ്റിലും പദകേളിയിലും ഒന്നാം സ്ഥാനം.
● എടച്ചാക്കൈ എയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് നാജില.
ഉദിനൂർ: (KasargodVartha) ജില്ലാ സ്‌കൂൾ കലോത്സവത്തിൽ 15 വാക്കുകൾ ഉച്ചരിച്ച് മറ്റ് മത്സരാർഥികളെ ഉത്തരം മുട്ടിച്ച നാജിലയ്ക്ക് പദപയറ്റിലും പദകേളിയിലും ഇരട്ട വിജയം. യുപി വിഭാഗം അറബിക് പദപയറ്റിലാണ് 15 വാക്കുകൾ ഉച്ചരിച്ച് നാജില എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്. എടച്ചാക്കൈ എയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് നാജില.
അന്താക്ഷരി മാതൃകയിൽ നടന്ന പദപയറ്റ് മൽസരത്തിൽ 40 വാക്കുകളാണ്പദ പയറ്റിൽ മത്സരിച്ചവർ ഉച്ചരിച്ചത്. നാജില ആദ്യം പറഞ്ഞത് 'യൗമിൻ' എന്ന അറബിക് വാക്കായിയിരുന്നു. പിന്നീട് നടന്ന വാക്കുകളിൽ മറ്റുള്ളവർ നിഷ്പ്രഭമായി.
പടന്ന എടച്ചാക്കൈയിലെ വാടർ അതോറിറ്റി ഉദ്യോഗസ്ഥനായ പി ആർ മുസ്തഫ-ടി കെ നസീറ ദമ്പതികളുടെ മകളാണ് നാജില. രണ്ടാമത് നടന്ന പദക്കേളിയിലും നാജിലക്ക് തന്നെയായിരുന്നു ഒന്നാം സ്ഥാനം ലഭിച്ചത്. കഴിഞ്ഞ വർഷം രണ്ടിനങ്ങളിലും രണ്ടാം സ്ഥാനക്കാരിയായിരുന്നു നാജില.
#Najila #DistrictFestival #Poetry #SchoolAchievements #Kerala #Edachakai
'