ജില്ലാ സ്‌കൂള്‍ കലോത്സവം: സ്‌റ്റേജിതര മത്സരങ്ങള്‍ വ്യാഴാഴ്ച
Dec 31, 2014, 11:00 IST
ചെറുവത്തൂര്‍: (www.kasargodvartha.com 31.12.2014) കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സ്‌റ്റേജിതര മത്സരങ്ങള്‍ വ്യാഴാഴ്ച ചെറുവത്തൂര്‍ ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. സ്‌റ്റേജ് മത്സരങ്ങള്‍ ജനുവരി അഞ്ചു മുതല്‍ എട്ടുവരെയും നടക്കും.
സ്‌റ്റേജിതര മത്സരങ്ങള്‍ 17 ഹാളുകളിലും, സ്‌റ്റേജ് മത്സരങ്ങള്‍ ഒമ്പതു ഹാളുകളിലുമാണ് നടക്കുക. ജി.എഫ്.എച്ച്.എസ്.എസ്. ചെറുവത്തൂര്‍, നെല്ലിക്കാല്‍ ദേവസ്വം സ്‌കൂള്‍, കോട്ടപ്പള്ളി സ്‌കൂള്‍, കൊട്ടാരവാതുക്കല്‍ അമ്പല പരിസരം എന്നിവിടങ്ങളിലാണ് വേദി. ഏഴു വിദ്യാഭ്യാസ ഉപജില്ലകളില്‍ നിന്നായി 294 മത്സരങ്ങളിലായി 4629 പ്രതിഭകള്‍ മാറ്റുരയ്ക്കും.
കലോത്സവം അഞ്ചിനു വൈകിട്ട് അഞ്ചിനു കെ. കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി. ശ്യാമളാദേവി അധ്യക്ഷത വഹിക്കും. പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ. സംബന്ധിക്കും. ചടങ്ങില്‍ കലോത്സവ സ്മരണികയുടെ പ്രകാശനവും നടക്കും. വൈകിട്ടു മൂന്നിനു ചെറുവത്തൂരില്‍ നിന്നു കലോത്സവവേദിയിലേക്കു വിളംബര ഘോഷയാത്ര പുറപ്പെടും.
എട്ടിനു സമാപന സമ്മേളനം മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്യും. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. സമ്മാനം വിതരണം ചെയ്യും. 192 പേര്‍ അപ്പീലുകളുമായി മത്സരിക്കുന്നുണ്ട്.

Keywords : District School Fest, Off stage competition, Cheruvathur, Kasaragod, Kerala, School fest.
Advertisement:
Advertisement: