School Festival | ജില്ലാ സ്‌കൂൾ കലോത്സവം: മാപ്പിളപ്പാട്ടിൽ ആവണി പി ചന്ദ്രനാണ് താരം
● പ്രശസ്തമാപ്പിള കവി മോയിൻകുട്ടി വൈദ്യരുടെ വരികളാണ് ആലപിച്ചത്.
● ട്രോഫി കമിറ്റി പവലിയന്റെ ഉദ്ഘാടനം സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂർ നിർവഹിച്ചു.
ഉദിനൂർ: (KasargodVartha) ജില്ലാ സ്‌കൂൾ കലോത്സവം ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ മാപ്പിളപ്പാട്ടിൽ ഉദിനൂർ ജിഎച്ച്എസ്എസിലെ ആവണി പി ചന്ദ്രൻ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. പ്രശസ്തമാപ്പിള കവി മോയിൻകുട്ടി വൈദ്യരുടെ വരികളാണ് ആലപിച്ചത്.
പയ്യന്നൂർ പെരുമ്പ ജിഎംയുപി സ്കൂൾ അധ്യാപകനും കവിയും പ്രഭാഷകനുമായ സിഎം വിനയചന്ദ്രൻ്റെയും പള്ളിക്കര പാക്കം ജിഎച്ച്എസ്എസ് അധ്യാപിക പിപി ജയശ്രീയുടെയും മകളാണ് ഈ മിടുക്കി.
ട്രോഫി കമിറ്റി പവലിയൻ ഉദ്ഘാടനം ചെയ്തു
ട്രോഫി കമിറ്റി പവലിയന്റെ ഉദ്ഘാടനം സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂർ നിർവഹിച്ചു. റാഷിദ് ടി എം സ്വാഗതവും മുസ്താഖ് യു എ അധ്യക്ഷതയും വഹിച്ച ചടങ്ങിൽ കാസർകോട് വിദ്യാഭ്യാസ ജില്ലാ ഓഫീസർ പി.വി. മധുസൂദനൻ, കേരള സ്കൂൾ ടീച്ചേർസ് യൂണിയൻ സംസ്ഥാന ട്രഷറർ എ.സി. അതാഹുല്ല, പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി. മുഹമ്മദ് അസ്‌ലം, ചെറുവത്തൂർ എഇഒ രമേശൻ പുന്നതിരിയൻ, പിടിഎ പ്രസിഡന്റ് സുരേഷൻ എന്നിവർ പങ്കെടുത്തു.
പരിപാടിയിൽ പ്രിൻസിപ്പാൾ ലീന, എച്ച്.എം. സുബൈദ, ശൗക്കത്ത് മാസ്റ്റർ, സിനിമ താരം കുഞ്ഞികൃഷ്ണൻ മാസ്റ്റർ, ഹമീദ് മാസ്റ്റർ, യൂനുസ് മാസ്റ്റർ, റഫീഖ് മാസ്റ്റർ, ഷുഹൈബ് മാസ്റ്റർ, ഫാത്തിമ ടീച്ചർ, സബീന അലി ടീച്ചർ, നഫീസത്ത് ടീച്ചർ, റഹ്മത്ത് ടീച്ചർ, ഖൈറുന്നിസ ടീച്ചർ, കമാലുദ്ധീൻ മാസ്റ്റർ, ശശി മാസ്റ്റർ, മുനീർ എന്നിവരും സംബന്ധിച്ചു.
#DistrictArtsFestival, #AvaniPChandran, #MappilaSong, #Kasaragod, #SchoolCompetition, #EducationEvent