ലഹരിമാഫിയയെ വേരോടെ പിഴുതെറിയാന്‍ കച്ചകെട്ടി ജില്ലാ പോലീസ്; മയക്കുമരുന്ന് ശൃംഖലയുടെ പ്രവര്‍ത്തനം ഉന്മൂലനം ചെയ്യാന്‍ കര്‍മ്മപരിപാടി
Mar 8, 2018, 16:39 IST
കാസര്‍കോട്:(www.kasargodvartha.com 08/03/2018) മയക്കുമരുന്ന് ശൃംഖലയുടെ പ്രവര്‍ത്തനം ഉന്മൂലനം ചെയ്യാന്‍ കര്‍മ്മപരിപാടിയുമായി ജില്ലാ പോലിസ്. കാസര്‍കോട്ടും പരിസരപ്രദേശങ്ങളിലും കഞ്ചാവ് - മയക്കുമരുന്ന് മാഫിയയുടെ പ്രവര്‍ത്തനം ശക്തിയാര്‍ജിച്ച സാഹചര്യത്തിലാണ് പോലീസിന്റെ നീക്കം. ജില്ലയില്‍ ലഹരിമാഫിയയെ വേരോടെ പിഴുതെറിയുകയാണ് പദ്ധതിയുടെ ലക്ഷ്യം.
മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ നേരത്തെ തന്നെ ജില്ലാ പോലീസ് ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നുണ്ടെന്ന് ജില്ലാ പോലീസ് ചീഫ് പറഞ്ഞു. ഈ വര്‍ഷം ഇതുവരെ കാസര്‍കോട് ജില്ലയില്‍ കഞ്ചാവ് പിടിക്കുടിയതുമായി ബന്ധപ്പെട്ട് പോലിസ് 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 18.5 കിലോയോളം കഞ്ചാവും പിടികൂടിയിട്ടുമുണ്ട്.
മയക്കുമരുന്ന് ശൃംഖലയുടെ പ്രവര്‍ത്തനം ഉന്മൂലനം ചെയ്യാന്‍ പോലിസിനു പൊതുജനങ്ങളുടെ ശക്തമായ പിന്തുണ ആവശ്യമാണെന്നും ഇതിന്റെ ഭാഗമായി ജില്ലാ പോലിസ് ഒരു കര്‍മ്മപരിപാടി ആസുത്രണം ചെയ്യുന്നുണ്ടെന്നും ജില്ലാ പോലീസ് അറിയിച്ചു. ഇതിന് മുന്നോടിയായി ജില്ലയിലെ എല്ലാം പോലിസ് സ്‌റ്റേഷന്‍ പരിധിയിലെയും മുഴുവന്‍ ക്ലബുകളെയും റസിഡന്‍ഷ്യല്‍ അസോസിയേഷനുകളെയും ജനമൈത്രി സമിതി മെമ്പര്‍മാരെയും ബന്ധപ്പെട്ട് പ്രവര്‍ത്തനം നടത്തുന്നതിനും മയക്കുമരുന്ന് വിമുക്തമേഖലയാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ ഡിവൈഎസ്പിമാര്‍ക്കും ഇന്‍സ്‌പെക്ടര്‍മാര്‍ക്കും എസ്എച്ച്ഓമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായം കൂടി ക്രോഡീകരിച്ച് ജില്ലാ പോലിസ്, പോലിസ് സ്‌റ്റേഷന്‍ തലത്തില്‍ പൊതുജനങ്ങളുടെയും സാമൂഹ്യസേവകരുടെയും സഹകരണത്തോടെ നടപടി സ്വീകരിക്കുമെന്നും മുഴുവന്‍ പൊതുജനങ്ങളും പോലിസുമായി സഹകരിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. പൊതുജനങ്ങള്‍ക്ക് പോലിസ് സ്‌റ്റേഷനുകളിലേക്കോ ജില്ലാ പോലിസിന്റെ ടോള്‍ ഫ്രീ നമ്പറായ 1090 ലേക്കോ, ഓപ്പറേഷന്‍ ബ്ലൂ ലൈറ്റ് നമ്പറായ 9497975812 ലേക്കോ വിളിച്ച് വിവരങ്ങള്‍ കൈമാറാവുന്നതാണ്. കൈമാറുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Police, Police-station, Drugs,District police against drug mafia