city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലാ പഞ്ചായത്ത് ബജറ്റില്‍ പ്രാമുഖ്യം റോഡുകള്‍ക്ക്; തണല്‍ ഭവന പദ്ധതിക്ക് 55,00,000

ജില്ലാ പഞ്ചായത്ത് ബജറ്റില്‍ പ്രാമുഖ്യം റോഡുകള്‍ക്ക്; തണല്‍ ഭവന പദ്ധതിക്ക് 55,00,000

കാസര്‍കോട്: റോഡുകളുടെ നിര്‍മാണത്തിനും അറ്റകുറ്റപണികള്‍ക്കും പ്രാമുഖ്യം നല്‍കുന്ന ജില്ലാ പഞ്ചായത്തിന്റെ 2013-14 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് കെ.എസ്. കുര്യാക്കോസ് അവതരിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ബജറ്റ് അവതരണയോഗത്തില്‍ പ്രസിഡന്റ് അഡ്വ. പി.പി. ശ്യാമളാദേവി അധ്യക്ഷത വഹിച്ചു.

റോഡുകള്‍ക്കായി 19,58,88,000 രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. സമഗ്ര കവുങ്ങ് കൃഷി ഉള്‍പെടെ കാര്‍ഷിക മേഖലയിലേക്ക് 50,00,000 രൂപയും സീഡ് ഫാം വിത്തുല്‍പാദനം, ഉപകരണങ്ങള്‍, അറ്റകുറ്റപണികള്‍ എന്നിവയ്ക്കായി 28,50,000 രൂപയും മൃഗ സംരക്ഷണം, മത്സ്യമേഖല, ക്ഷീരവികസനം എന്നിവയ്ക്ക് 25,00,000 രൂപയും നീക്കിവെച്ചു. ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കില്‍ കെട്ടിട നിര്‍മാണത്തിനും ചുറ്റുമതില്‍ നിര്‍മാണത്തിനും 1,55,00,000 രൂപയും വകയിരുത്തിയിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് തണല്‍ ഭവനനിര്‍മാണ പദ്ധതിയില്‍ ഉള്‍പെടുത്തി 55,00,000 രൂപ അനുവദിക്കും.

സാമൂഹ്യക്ഷേ­മം­-നിര്‍ഭയ 50,00,000, എന്‍.പി.ആര്‍.പി.ഡി. 3,31,11,000, ജില്ലാ ആശുപത്രി ഡയാലിസിസ് കെട്ടിട നിര്‍മാണം 25,00,000, ജില്ലാ ആശുപത്രി വാഹന ഷെഡ് നിര്‍മാണം 15,00,000, ജില്ലാ ആയുര്‍വേദാശുപത്രി കെട്ടിടം 25,00,000, ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് അലക്ക് യന്ത്രം വാങ്ങല്‍ 2,00,000, അ­ലോപ്പതി മരുന്ന് വാങ്ങല്‍ 8,00,000, ജില്ലാ ആശുപത്രി അറ്റകുറ്റപണി 20,00,000, ഹോമിയോ ആശുപത്രിക്ക് മരുന്ന് വാങ്ങല്‍ 7,00,000, ഹോമിയോ ആശുപത്രി അറ്റകുറ്റപണി 7,00,000, ആയുര്‍വേദാശുപത്രിക്ക് മരുന്ന് വാങ്ങല്‍ 12,00,000, ആയുര്‍വേദ ആശുപത്രി അറ്റകുറ്റപണി 1,00,000, സീവേജ് ട്രീറ്റ്‌­മെന്റ് പ്ലാന്റ് 25,00,000, ക്ലാസ് റൂം നിര്‍മാണം 4,98,00,000, ജില്ലയിലെ സ്­കൂള്‍ മികവ് പദ്ധതിക്ക് 25,00,000 എസ്.എസ്.എ. 1,25,00,000 സ്­കൂള്‍ അറ്റകുറ്റപണി 1,50,00,000, സ്­കൂള്‍ ചുറ്റുമതില്‍ നിര്‍മാണ് 1,08,00,000 ജില്ലാ പഞ്ചായത്തിന് വാഹനം വാങ്ങല്‍ 20,00,000, ചെക്ക്ഡാം നിര്‍മാണം 41,90,41,000, പൊതു വിദ്യാഭ്യാസം 10,00,000, സാങ്കേതിക വിദ്യാഭ്യാസം 10,00,000, മറ്റുള്ളവയ്ക്ക് 10,00,000, പട്ടികവര്‍ഗ ക്ഷേമം ഐ.എ.വൈ. വിഹിതം 2,57,09,708, പട്ടിക ജാതീക്ഷേമം 4,10,18,750, എച്ച്.ഐ.വി. ദുരിതബാധിതര്‍ക്ക് പോശകാഹാരം, ആരോഗ്യ സുരക്ഷ എന്നിവയ്ക്ക് 25,00,000, സാമൂഹ്യ സുരക്ഷിതത്വവും ക്ഷേമവും അതിജീവനവും ഉള്‍പെടെ 58,00,000, ജില്ലാ ആശുപത്രിയില്‍ കുടിവെള്ള പദ്ധതി 1,50,00,000, ക്ഷയരോഗികള്‍ക്ക് പോഷകാഹാരം 2,00,000, മറ്റുചിലവുകള്‍ 1,89,00,500, ബി-ഫണ്ട് 4,46,5000.

ആകെ വരവ് 97,12,72,231 രൂപയും ചെലവ് 9,08,28,3958 രൂപയും നീക്കിയിരിപ്പ് 62,98,8273 രൂപയും ആണ്.

ജില്ലാ പഞ്ചായത്ത് ബജറ്റില്‍ പ്രാമുഖ്യം റോഡുകള്‍ക്ക്; തണല്‍ ഭവന പദ്ധതിക്ക് 55,00,000

2010 നവംബര്‍ ഒന്നിന് അധികാരമേറ്റ ഈ ഭരണസമിതി­യുടെ മൂന്നാമത്തെ ബജറ്റാണിത്. ബജറ്റിനെ ഭരണ കക്ഷിയായ എല്‍.ഡി.എഫിന് പുറമെ കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, ബി.ജെ.പി. അംഗങ്ങളും സ്വാഗതം ചെയ്തു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ക്ഷേമത്തിനും കുടിവെള്ള മേഖലയ്ക്കും കാര്‍ഷിക മേഖ­ല­യ്ക്കും ബജറ്റില്‍ കൂടുതല്‍ ഊന്നല്‍ വേണമായിരുന്നുവെന്ന് മുസ്ലിം ലീഗിലെ എ.കെ.എം. അഷ്‌­റഫ് അഭിപ്രായപ്പെട്ടു.

ബജറ്റില്‍ പുറയുന്ന കാര്യങ്ങളെല്ലാം നടപ്പാക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുകൊടുക്കണമെന്ന് ചര്‍ചയില്‍ പങ്കെടുത്തുകൊണ്ട് കോണ്‍ഗ്രസ് അംഗം പാദൂര്‍ കുഞ്ഞാമു പറഞ്ഞു. ആനകൊടുത്താലും ആശകൊടുക്കാന്‍ പാടില്ല. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് കൂടുതല്‍ ശ്രദ്ധവേണമെന്നും അദ്ദേഹം പറഞ്ഞു. നല്ല ബജറ്റാണ് വൈസ് പ്രസിഡന്റ് കെ.എസ്. കുര്യാക്കോസ് അവതരിപ്പിച്ചതെന്ന് ബി.ജെ.പിയിലെ പ്രമീള സി. നായിക്ക് അഭിപ്രായപ്പെട്ടു. സി.പി.എം. അംഗം ജനാര്‍ദനന്‍, കോണ്‍ഗ്രസിലെ ഹരീഷ് ബി. നായര്‍ എന്നിവരും ചര്‍ചയില്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala, Road, Budget, Muslim-league, Conference, P.P Shyamala Devi, District-Panchayath, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia