ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കാനുദ്ദേശിക്കുന്ന ചെറുകിട ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ടുളള പ്രാരംഭ യോഗം നടന്നു
Apr 6, 2018, 19:15 IST
കാസര്‍കോട്: (www.kasargodvartha.com 06.04.2018) പനത്തടി ഗ്രാമ പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്തില്‍ ആരംഭിക്കാനുദ്ദേശിക്കുന്ന ചെറുകിട ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ടുളള പ്രാരംഭ യോഗം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് ചേര്‍ന്നു.
ചെറുകിട ജലവൈദ്യുതി പദ്ധതിക്കായി പനത്തടി ഗ്രാമ പഞ്ചായത്തിന്റേയും, പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെയും സഹകരണത്തോടെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരു കമ്പനി രൂപീകരിക്കാനാണ് തീരുമാനിച്ചിട്ടുളളത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയോടെയും സംസ്ഥാന വൈദ്യുതി വകുപ്പിന്റെ സാങ്കേതിക സഹകരണത്തോടെയുമായി പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന പദ്ധതിയിലൂടെ പ്രതിവര്‍ഷം 65 ലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകും.
50 കോടി അടങ്കല്‍ പ്രതീക്ഷിക്കുന്ന പദ്ധതിയിലൂടെ ജില്ലയുടെ വികസന കുതിപ്പിന് ഏറെ പ്രയോജനകരമാകുമെന്ന് വിശ്വസിക്കുന്ന പദ്ധതി പ്രവര്‍ത്തി പഥത്തിലെത്തിക്കുന്നതിന് കൂട്ടായ പരിശ്രമം ആവശ്യമാണെന്നും, ജനകീയ പിന്തുണയോടെ ഈ പദ്ധതി ആവിഷ്‌ക്കരിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രതിജ്ഞാബന്ധമാണെന്നും യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഏ.ജി.സി ബഷീര്‍ സംസാരിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിലവില്‍ പ്രവര്‍ത്തിച്ച് വരുന്ന ചെറുകിട ജലവൈദ്യുതി പദ്ധതിയെ മാതൃകയാക്കിയാണ് കാസര്‍കോട് ജില്ലാ പഞ്ചായത്തും ഈ ഉദ്യമത്തിന് ശ്രമിക്കുന്നതെന്നും പ്രസിഡണ്ട് അഭിപ്രായപ്പെട്ടു.
പാലക്കാട് ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ചീഫ് എഞ്ചിനിയറും, മുന്‍ കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എഞ്ചിനിയറുമായിരുന്ന ഇ.സി.പത്മരാജന്‍ വിശദീകരിച്ചു. ജില്ലയിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ ഇത്തരമൊരു പദ്ധതി വളരെ അനുകൂലമാണെന്നും, പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുളള ജില്ലാ പഞ്ചായത്തിന്റെ ശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണ വാഗ്ദാനം ചെയ്യുന്നതായും യോഗത്തില്‍ സംസാരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.
പദ്ധതിയുമായി ബന്ധപ്പെട്ടുളള കമ്പനി രൂപീകരണത്തിനുളള പ്രാരംഭ നടപടികള്‍ താമസംവിനാ ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായി. പദ്ധതിക്കാവശ്യമായ വിശദമായ പദ്ധതി റിപ്പോര്‍ട്ട് പുതിയ പദ്ധതിക്കനുയോജ്യമായ രീതിയില്‍ പരിഷ്‌ക്കരിക്കുന്നതിനുളള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്താനും തീരുമാനിച്ചു. യോഗത്തില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രാജന്‍.പി, പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ജി.മോഹനന്‍, ഷാനവാസ് പാദൂര്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഇ.പത്മാവതി, എം.എ മാധവന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.നന്ദകുമാര്‍, എ.വിനോദ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, news, District-Panchayath, Water Electric Project, Panathadi, District Panchayath Planning To Start Water-Electrical Project; Held Prilinimary Meeting