കോവിഡ് പ്രതിരോധ നടപടികളുമായി ജില്ലാ പഞ്ചായത്ത്; 2000 ഓക്സിമീറ്റർ വാങ്ങും, ആർദ്രം ബിൽഡിങ് കോവിഡ് വാർഡാക്കാൻ സജ്ജീകരണങ്ങൾ ഒരുക്കും
May 10, 2021, 16:32 IST
കാസർകോട്:(www.kasargodvartha.com 10.05.2021) കൊവിഡ് പ്രതിരോധത്തിൽ കൈത്താങ്ങാവുന്ന പദ്ധതികൾ ജില്ല പഞ്ചായത്ത് യോഗം അംഗീകരിച്ചു. ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ചട്ടഞ്ചാൽ വ്യവസായ പാർകിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വിഹിതം ഉൾപെടുത്തി നിർമിക്കുന്ന ഓക്സിജൻ പ്ലാൻ്റിനുള്ള നടപടികൾ ത്വരിതഗതിയിലാക്കും. കോവിഡ് പ്രതിരോധത്തിന് 2000 ഓക്സിമീറ്റർ വാങ്ങാൻ തീരുമാനിച്ചു. യോഗത്തിൽ പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ടെലി മെഡിസിൻ സൗകര്യം ഏർപെടുത്താൻ നടപടി സ്വീകരിക്കും. ആർദ്രം ബിൽഡിംഗ് കോവിഡ് വാർഡാക്കി മാറ്റാൻ 8.5 ലക്ഷം രൂപയുടെ ഓക്സിജൻ സക്ഷൻ ലൈൻ സ്ഥാപിക്കും. 7.5 ലക്ഷം രൂപയുടെ വാടെർ കണക്ഷൻ എസ്റ്റിമേറ്റ് അംഗീകരിച്ചു.സ്പിൽ ഓവർ പദ്ധതികൾക്ക് അംഗീകാരം നൽകലും, പദ്ധതി ഭേദഗതി ചെയ്ത് ജില്ലാ ആസൂത്രണ സമിതി അംഗീകാരം വാങ്ങലും മെയ് 15 ന് തീരുമാനിക്കും.
ജില്ലയിലെ ഡയാലിസിസ് രോഗികൾക്ക് സൗജന്യ ഡയാലിസിസിനു വേണ്ടി ജില്ല ആസൂത്രണ സമിതി തയ്യാറാക്കിയ പദ്ധതി ചർച ചെയ്ത് ജില്ല പഞ്ചായത്ത് വിഹിതം അനുവദിക്കുമെന്ന് ബേബി ബാലകൃഷ്ണൻ പറഞ്ഞു.
വൈസ് പ്രസിഡണ്ട് ശാനവാസ് പാദൂർ, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ കെ ശകുന്തള, ഗീതാകൃഷ്ണൻ, സരിത എസ് എൽ, ഷനോജ് ചാക്കോ, ജില്ലാ പഞ്ചായത്തംഗങ്ങൾ, ജില്ലാ പഞ്ചായത്ത് സെക്രടറി പി നന്ദകുമാർ നിർവഹണ ഉദ്യോഗസ്ഥർ പങ്കെടുത്തു.
Keywords: Kasaragod, District-Panchayath, COVID-19, Dialysis-centre, Malayalam, News, District Panchayat with Covid prevention measures; 2000 oximeter will be purchased.
< !- START disable copy paste -->