ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനില്‍ മൊയ്തീന്‍കുഞ്ഞി കളനാട് എല്‍ ഡി എഫ് - ഐ എന്‍ എല്‍ സ്ഥാനാര്‍ത്ഥി
Jul 10, 2016, 16:14 IST
ഉദുമ: (www.kasargodvartha.com 10.07.2016) ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പില്‍ മൊയ്തീന്‍ കുഞ്ഞി കളനാട് എല്‍ ഡി എഫ് - ഐ എന്‍ എല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. തിങ്കളാഴ്ച രാവിലെ 10 മണിയോടെ നോമിനേഷന്‍ സമര്‍പ്പിക്കും. നേരത്തെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്നു മൊയ്തീന്‍ കുഞ്ഞി.
അന്തരിച്ച ജില്ലാ പഞ്ചായത്ത് അംഗം പാദൂര്‍ കുഞ്ഞാമു ഹാജിയുടെ ഒഴിവിലേക്കാണ് ഉദുമ ഡിവിഷനില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പാദൂര്‍ കുഞ്ഞാമു ഹാജിയുടെ മകന്‍ ഷാനവാസാണ് ഇവിടെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. എന്‍ ബാബുരാജാണ് ബി ജെ പി സ്ഥാനാര്‍ത്ഥി.
ജില്ലാ പഞ്ചായത്ത് ഭരണം ഒറ്റ സീറ്റിന് നഷ്ടപ്പെട്ട എല്‍ ഡി എഫ് ഉദുമ പിടിച്ചെടുത്ത് വീണ്ടും അധികാരത്തിലേറാമെന്നാണ് കണക്കുകൂട്ടുന്നത്. എന്നാല്‍ പരമ്പരാഗത വോട്ടുകള്‍ക്ക് പുറമെ സഹതാപ തരംഗത്തില്‍ ലഭിക്കുന്ന വോട്ടുകളും വിധി തങ്ങള്‍ക്ക് അനുകൂലമാക്കുമെന്ന് യു ഡി എഫ് കേന്ദ്രങ്ങള്‍ കരുതുന്നു.
Keywords : Udma, LDF, INL, Election 2016, Kasaragod, District Panchayat, Moideen Kunhi Kalanad, District Panchayat Udma division by election: Moideen Kunhi Kalanad LDF candidate