city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ടർഫ് കോർടുമായി ബന്ധപ്പെട്ടുള്ള വിവാദത്തിന് വിശദീകരണവുമായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്

കാസർകോട്: (www.kasargodvartha.com 01.09.2021) ചെമ്മനാട് പഞ്ചായത്തിലെ ടർഫ് കോർടുമായി ബന്ധപ്പെട്ടുള്ള വിവാദത്തിന് കാരണം ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റിന്റെ കാര്യങ്ങൾ വളച്ചൊടിക്കൽ ആണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ആരോപിച്ചു.

ടർഫ് കോർടുമായി ബന്ധപ്പെട്ടുള്ള വിവാദത്തിന് വിശദീകരണവുമായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്

ജില്ലാ പഞ്ചായത്ത് 2021 ഫെബ്രുവരി മാസത്തിൽ പ്രഖ്യാപിച്ച ബഡ്ജറ്റിലാണ് വൈസ് പ്രസിഡന്റായ ശാനവാസ് പാദൂർ ജില്ലയിൽ അഞ്ച് വർഷം കൊണ്ട് 10 ഓളം ടർഫ് കോർടുകൾ നിർമിക്കാൻ തീരുമാനിച്ചത്. അതിന്റെ ആദ്യപടിയെന്ന നിലയ്ക്ക് മടിക്കൈ, ചെങ്കള ഡിവിഷനുകളിൽ അനുയോജ്യമായ സ്ഥലത്ത് ആരംഭിക്കാനായിരുന്നു തീരുമാനം.

സംസ്ഥാന സർകാരിന്റെ, പൊതു ഇടങ്ങൾ കൂടുതൽ സൃഷ്ടിക്കണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പഞ്ചായത്ത് ഈ ഒരു പദ്ധതിയുമായി മുന്നോട്ടു പോയത്. അതിന്റെ അടിസ്ഥാനത്തിൽ നിയമ കുരുക്കിൽപ്പെട്ട, വാഹനങ്ങൾ കൂട്ടിയിട്ട ചട്ടഞ്ചാൽ ടൗണിലെ റവന്യൂഭൂമി ഉപയോഗിച്ച് നല്ലൊരു ടർഫ് കോർട് പണിയാനായിരുന്നു ഉദ്ദേശിച്ചത്.

എന്നാൽ ആ സ്ഥലത്ത് ഒരു ഗാന്ധി പാർക് നിർമിക്കാൻ ആലോചിക്കുന്നുവെന്ന് അന്നത്തെ കലക്ടർ സജിത് ബാബു അറിയിക്കുകയായിരുന്നു. അങ്ങനെയുള്ള സാഹചര്യത്തിലാണ് ചെമ്മനാട് പഞ്ചായത്തിന്റെ കൈവശമുള്ള ഒന്നര ഏകെർ സ്ഥലത്തു നിന്നും ജില്ലാ പഞ്ചായത്ത് 50 സെന്റ് സ്ഥലം ലീസായി ആവശ്യപ്പെട്ടത്.

ബാക്കി ഒരു ഏകെർ സ്ഥലത്ത് അവർക്ക് ചിൽഡ്രൻസ് പാർകും മറ്റും പണിയാം. അങ്ങനെ ടർഫ് കോർടും പാർകും മറ്റും ഒന്നിച്ച് അവിടെ വരികയാണെങ്കിൽ ആ പ്രദേശത്തിൻ്റെ മുഖച്ഛായ തന്നെ മാറ്റാൻ കഴിയുമായിരുന്നു. ഇത്രയും വികസന സാധ്യതയുള്ള സ്ഥലം വിട്ടു നൽകാതെ ആവശ്യമില്ലാതെയുള്ള പിടിവാശി വികസനത്തിനും, ജനപ്രതിനിധികൾക്കും ഭൂഷണമല്ല.

ടർഫ് കോർട് പണിയുമ്പോൾ അത് യുവാക്കൾക്കും കായിക പ്രേമികൾക്കും മാത്രമേ ഉപകാരപ്രദമവുകയുള്ളൂ. എന്നാൽ കലക്ടർ പറഞ്ഞത് പോലെ ഗാന്ധി പാർക് വയോജനങ്ങളെയും കുട്ടികളെയുമടക്കം ഉൾക്കൊള്ളുന്നതുകൊണ്ട് അതിന് മുൻഗണന കൊടുക്കാമെന്നാണ് ജില്ലാ പഞ്ചായത്ത് ആലോചിച്ചത്.

അതുകൊണ്ടുതന്നെയാണ് കാലങ്ങളായി വെറുതെ കിടന്നിരുന്ന ചെമ്മനാട് പഞ്ചായത്തിന്റെ കൈവശമുള്ള ലൈഫ് ഫ്ലാറ്റ് സമുച്ചയത്തിന് എതിർവശത്തുള്ള സ്ഥലം ആവശ്യപ്പെട്ട് കൊണ്ട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെമ്മനാട് പഞ്ചായത്തിനെ സമീപിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസ്തുത വിവരം ജൂൺ മാസത്തിൽ തന്നെ രണ്ട് തവണ കത്ത് മുഖേനയും ആവശ്യപ്പെട്ടു. അതിനു മറുപടിയായി ചെമ്മനാട് പഞ്ചായത്ത് ഓഗസ്റ്റ് 24 ന് ആണ് ജില്ലാ പഞ്ചായത്തിലേക്ക് കത്തയയ്ക്കുന്നത്. രണ്ടുമൂന്നു ദിവസം അവധി ആയതിനാൽ 31 നാണ് കത്ത് ശ്രദ്ധയിൽപ്പെടുന്നത്.

വൈസ് പ്രസിഡണ്ട് സ്ഥലത്തില്ലാത്തതിനാലും ധനകാര്യ സ്റ്റാൻഡിങ് കമിറ്റിയുടെ പരിധിയിൽ വരുന്നതിനാലും കത്ത് ഉചിത തീരുമാനം കൈക്കൊള്ളാൻ സ്റ്റാൻഡിങ് കമിറ്റിക്ക് സെപ്റ്റംബർ ഒന്നിന് അയച്ചുകൊടുത്തിട്ടുണ്ട്. സെപ്റ്റംബർ 10 വരെയാണ് ജില്ലാ പഞ്ചായത്ത് പ്ലാൻ റിവൈസ് ചെയ്യാൻ സമയം ഉള്ളത് എന്നതിനാൽ പെട്ടെന്ന് എസ്റ്റിമേറ്റ് തയ്യാറാക്കി പദ്ധതി സമർപിക്കേണ്ടതുണ്ട്. അതു കൊണ്ട് ജില്ല പഞ്ചായത്ത് അനുയോജ്യമായ സ്ഥലം കണ്ടെത്തി ടർഫ് കോർട് യാഥാർഥ്യമാക്കും. ഇതിന് എല്ലാവരുടെയും പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നതായും ബേബി ബാലകൃഷ്ണൻ പറഞ്ഞു.

Keywords: Kasaragod, Chemnad, Panchayath, District, President, State, District Collector, District panchayat president explains about controversy related to turf court.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia