city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആരോഗ്യ രംഗത്ത് കാസര്‍കോട് നേരിടുന്ന പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ അടിയന്തിര ഇടപെടലുകള്‍; ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

കാസര്‍കോട്: (www.kasargodvartha.com 30.03.2020) ജില്ലാ പഞ്ചായത്തിന്റെ 2020-21 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. ജില്ലയുടെ സമസ്ത മേഖലകളേയും പ്രത്യേകിച്ച് ആരോഗ്യ, കുടിവെള്ളം, അടിസ്ഥാന പാശ്ചാത്തല സൗകര്യങ്ങള്‍ എന്നീ മേഖലകള്‍ക്ക് ബജറ്റില്‍ പ്രാമുഖ്യം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ വികേന്ദ്രീകാസൂത്രണം നിലവില്‍ വന്നത് മുതല്‍ ആവിഷ്‌ക്കരിക്കപ്പെട്ട നൂറ് കണക്കിന് കുടിവെള്ള പദ്ധതികളില്‍ നിര്‍ജ്ജീവാവസ്ഥയില്‍ തുടരുന്നവ കണ്ടെത്തി പുനരുജ്ജീവനം നല്‍കുന്നതുള്‍പ്പെടെയുള്ള ബൃഹത് പദ്ധതിക്കായി എട്ടര കോടി രുപയാണ് വകയിരുത്തിയിട്ടുള്ളത്.

ആരോഗ്യ രംഗത്ത് കാസര്‍കോട് നേരിടുന്ന പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ അടിയന്തിര ഇടപെടലുകള്‍; ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

ജില്ലാ പഞ്ചായത്ത് വിഹിതത്തിന് പുറമെ ഗ്രാമ, ബ്ലോക്ക്, എം പി, എം എല്‍ എ ഫണ്ടുകളും പദ്ധതിക്കായി വിനിയോഗിക്കും. ജില്ലയിലെ രൂക്ഷമായ വരള്‍ച്ചയെ നേരിടാന്‍ ജില്ലയിലുടനീളം ചെറുകിട റബ്ബറൈസഡ് ചെക്ക്ഡാമുകള്‍ പണിയാനും നടപടികള്‍ ആവിഷ്‌കരിച്ചു. സംസ്ഥാനത്ത് ആദ്യമായിട്ടാണ് റബ്ബറൈസഡ് ചെക്ക്ഡാമുകള്‍ പണിയുന്നത്. സംയുക്ത പദ്ധതിയായി ഈ പദ്ധതിക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചു.

ആരോഗ്യ രംഗത്ത് ജില്ല നേരിടുന്ന പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ കൂട്ടായ അടിയന്തിര ഇടപെടലുകള്‍ക്ക് നേതൃത്വം നല്‍കാനും യോഗം തീരുമാനിച്ചു. സ്‌കൂളുകളുടെ ഭൗതിക സുരക്ഷയ്ക്കായി സുരക്ഷ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് തേര്‍ഡ് ഐ, പ്രതിസന്ധികളില്‍ തുണയേകാന്‍ സന്നദ്ധ സേവകരെ ഉള്‍പ്പെടുത്തി സഹചാരി മൊബൈല്‍ ആപ്പ്, കുട്ടികളില്‍ കുടിവെള്ളത്തിന്റെയും ആരോഗ്യ സുരക്ഷയുടേയും പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നതിന് വാട്ടര്‍ ബെല്‍, പാശ്ചാത്തല വികസനം ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് റോഡുകളുടെ മെക്കാഡം ടാറിംഗ് ചെയ്യല്‍ എന്നിവയും ബജറ്റിലെ നിര്‍ദ്ദേശങ്ങളില്‍ പെടുന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷ പ്രസംഗം നടത്തി. വൈസ് പ്രസിഡന്റ്  ശാന്തമ്മ ഫിലിപ്പ് ബജറ്റവതരണം നടത്തി. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഫരീദ സക്കീര്‍ അഹമ്മദ്, ഹര്‍ഷദ് വോര്‍ക്കാടി, മെമ്പര്‍മാരായ അഡ്വ. കെ. ശ്രീകാന്ത്, വി പി പി മുസ്തഫ, ജോസ് പതാലില്‍, സുഫൈജ അബൂബക്കര്‍, സീനിയര്‍ സൂപ്രണ്ട് പി ബി നാരായണ, ഹെഡ് ക്ലര്‍ക്ക് ഭാസ്‌ക്കരന്‍ പി വി, സീനിയര്‍ ക്ലാര്‍ക്ക് രഞ്ജിത് കുമാര്‍ സി കെ  തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. കൊറോണ രോഗ പാശ്ചാത്തലത്തില്‍ നിഷ്‌കര്‍ഷിക്കുന്ന പ്രോട്ടോക്കോള്‍ അനുസരിച്ചാണ് യോഗം നടന്നത്.


Keywords: Kasaragod, Kerala, News, Health, District, Panchayath, Budget, District Panchayat 2020-21 budget announced

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia