city-gold-ad-for-blogger

ജില്ലാതല ഹോളി ഖുര്‍ആന്‍ അവാര്‍ഡും മതപ്രഭാഷണ പരമ്പരയും സമാപിച്ചു

നാലാംമൈല്‍: (www.kasargodvartha.com 12/01/2016) ദാറുല്‍ ഉലൂം മദ്‌റസ ഓള്‍ഡ് സ്റ്റുഡന്റ് അസോസിയേഷന്റെ സഹകരണത്തോടെ പി.എം.സി.സി ഗള്‍ഫ് കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ തല ഹോളി ഖുര്‍ആന്‍ അവാര്‍ഡും മതപ്രഭാഷണ പരമ്പരയും സമാപിച്ചു. സമാപന ദിവസം നടന്ന ജില്ലാ തല ഹോളി ഖുര്‍ആന്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ മുനീബ് ഹുസ്സൈന്‍ തളങ്കര ഒന്നാം സ്ഥാനവും, ത്വാഹിര്‍ തൃക്കരിപ്പൂര്‍ രണ്ടാം സ്ഥാനവും, അബ്ദുല്‍ റൗഫ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഉലമ ഉമറാ സംഗമം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എ.ജി.സി ബഷീര്‍ വിശദീകരണം നടത്തി. പി.പി നവാസ് അധ്യക്ഷത വഹിച്ചു. സിംസാറുല്‍ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. നേതൃത്വത്തെ അംഗീകരിക്കലാണ് ആധുനിക മുസ്ലിം ചെയ്യേണ്ട ഏറ്റവും വലിയ ധര്‍മമെന്ന് അദ്ദേഹം പ്രസംഗത്തില്‍ സൂചിപ്പിച്ചു.

യഹ്‌യല്‍ ബുഖാരി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ മുഖ്യാതിഥിയായി. മുഹമ്മദ് കുഞ്ഞി സി.എ സ്വാഗതം പറഞ്ഞു. സി.എം അബ്ദുല്ല കുഞ്ഞി ഹാജി, എം.എ മുഹമ്മദ് കുഞ്ഞി ഹാജി, അഹമ്മദ് പൊടിപ്പള്ളം, പി.ബി അഹ്മദ് ഹാജി, അബൂബക്കര്‍ ഹാജി, എരിയാല്‍ അഹ് മദ് ഹാജി, ബി.കെ അബ്ദുല്‍ സമദ്, സയ്യിദ് സിറാജ്, സി.എം സീതി ഹാജി, മുഹമ്മദ് നിസാര്‍ സഖാഫി, ഇസ്മാഈല്‍ അദി, ഹൈദര്‍ മൗലവി, റഫീഖ് ഹനീഫി, റസാഖ് മിസ്ബാഹി, ബാഡൂര്‍ ഹനീഫ്, സ്വാലിഹ് ഉമര്‍, അബ്ദുല്ല കളപ്പുര, പി.പി ഖാദര്‍, കെ.യു ലത്വീഫ്, കെ.സി മുസ്തഫ, ഹാഷിം മോഡസ്റ്റ്, സി.എ അബ്ദുല്‍ ഖാദര്‍, വൈ.എ ഹനീഫ്, മധു മാസ്റ്റര്‍, എ. അഹ് മദ് ഹാജി, മുഹമ്മദ് ചെങ്കള, സുബൈര്‍ സി.എ, ബി.എം ഹാരിസ്, ബി.എ ബഷീര്‍, സി.ബി ലത്വീഫ്, ഇല്ല്യാസ്, ലത്വീഫ് സി.എ സംബന്ധിച്ചു.

സയ്യിദ് ഫളല്‍, മുത്തുക്കോയ തങ്ങള്‍ അല്‍ ബാഫഖി തിരുവനന്തപുരം കൂട്ടുപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.

ജില്ലാതല ഹോളി ഖുര്‍ആന്‍ അവാര്‍ഡും മതപ്രഭാഷണ പരമ്പരയും സമാപിച്ചു

Keywords : Programme, Kasaragod, Inauguration, Madrasa, PMCC.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia