city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബലപ്രയോഗത്തിലൂടെയല്ല കുട്ടികളെ വളര്‍ത്തേണ്ടത്: മന്ത്രി ഇ ചന്ദ്രശേഖരന്‍

കാസര്‍കോട്: (www.kasargodvartha.com 04.11.2017) ബലപ്രയോഗത്തിലൂടെയല്ല കുട്ടികളെ വളര്‍ത്തേണ്ടതെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. സമൂഹത്തില്‍ കുട്ടികള്‍ക്ക് നിര്‍ഭയരായി ജീവിക്കാനുള്ള സാഹചര്യമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് മുനിസിപ്പല്‍ കോഫറന്‍സ് ഹാളില്‍ സ്‌കൂള്‍ കുട്ടികള്‍ നേരിടു വിവിധ പ്രശ്‌നങ്ങള്‍ അവരില്‍ നിന്നു തന്നെ മനസ്സിലാക്കുന്നതിനായി സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ സംഘടിപ്പിച്ച ജില്ലാതല സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ബലപ്രയോഗത്തിലൂടെയല്ല കുട്ടികളെ വളര്‍ത്തേണ്ടത്: മന്ത്രി ഇ ചന്ദ്രശേഖരന്‍

കുട്ടികള്‍ക്ക് സ്വതന്ത്രമായി ജീവിക്കുവാനും വളരുവാനുമുള്ള സാഹചര്യമുണ്ടാകണം. കുടുംബങ്ങളില്‍ കുട്ടികള്‍ക്കെതിരായി രക്ഷിതാക്കളുടെ ഭാഗത്തുനിന്നുള്ള ഇടപെടലുകള്‍പോലും ബാലാവകാശ ലംഘനമാണ്. ബാലാവകാശം സംബന്ധിച്ച് ഇനിയും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും അവബോധമുണ്ടായിട്ടില്ല. കുട്ടികളെ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും തല്ലാനുള്ള അവകാശമില്ല. പോലീസ് ഉള്‍പെടെയുള്ള ഭരണ സംവിധാനങ്ങളുടെ ഭാഗത്തുനിന്നുള്ള ഇടപെടലുകളും ചിലപ്പോള്‍ ബാലാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതിന് കാരണമാകുന്നുണ്ട്. ബലപ്രയോഗത്തിലൂടെയല്ല കുട്ടികളെ വളര്‍ത്തേണ്ടത്. അവരെ ശാസ്ത്രീയമായി നമ്മുടെ സമൂഹത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും പൗരബോധത്തെക്കുറിച്ചും പഠിപ്പിച്ച് ഉത്തമ പൗരന്മാരാക്കി വളര്‍ത്തുക. പൗരബോധമുള്ള ഒരു സമൂഹത്തില്‍ മാത്രമേ സമാധാന അന്തരീക്ഷമുണ്ടാകു. സാമൂഹിക ബോധവും പൗരബോധവുമില്ലാത്തിടത്താണ് സമാധാന അന്തരീക്ഷം തകരുന്നത്. രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും അജ്ഞതയും അധികാരികളുടെ അനാസ്ഥയും നല്ലൊരു സമൂഹമുണ്ടാകുന്നതിന് തടസമാകുന്നുണ്ട്- മന്ത്രി പറഞ്ഞു.

അവകാശത്തിനൊപ്പം സമൂഹത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റുമ്പോഴാണ് നല്ല പൗരന്മാരുണ്ടാകുതെന്ന് അധ്യക്ഷത വഹിച്ച ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭാ കോശി പറഞ്ഞു. ജില്ലയിലെ ഒമ്പത്, 11 ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് സംവാദത്തില്‍ പങ്കെടുത്തത്. കമ്മീഷന്‍ അംഗങ്ങളായ ശ്രീല മേനോന്‍, സിസ്റ്റര്‍ ബിജി ജോസ്, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ജില്ലാ ഓഫീസര്‍ പി ബിജു, വയനാട് ജില്ലാ പ്രോബേഷന്‍ ഓഫീസര്‍ അഷ്‌റഫ് കാവില്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് അഷ്‌റഫ് കാവില്‍ കുട്ടികള്‍ക്കായി ബാലാവകാശങ്ങളെക്കുറിച്ച് ക്ലാസ് എടുത്തു. പാനല്‍ ചര്‍ച്ചയില്‍ ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, News, Minister, E.Chandrashekharan-MLA, Inauguration, Programme, news, Children.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia