city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിയമങ്ങളെ സാമൂഹ്യ മുന്നേറ്റത്തിനുള്ള ആയുധമാക്കണം: എന്‍.എ. നെല്ലിക്കുന്ന്

കാസര്‍കോട്: (www.kasargodvartha.com 22/02/2015) പൗരാവകാശ നിയമം, പട്ടികജാതി പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമം എന്നിവയുടെ വിവിധ തലങ്ങള്‍ ചര്‍ച്ച ചെയ്ത പട്ടികജാതി വകിസന വകുപ്പ് സംഘടിപ്പിച്ച ജില്ലാതല ബോധവത്കരണ സെമിനാറില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

കാസര്‍കോട് വ്യാപാരഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ  ഉദ്ഘാടനം ചെയ്തു. പട്ടികവിഭാഗങ്ങളുടെ സാമൂഹ്യ സുരക്ഷക്ക് ഏറെ സഹായകമായ നിയമങ്ങളാണ് പൗരാവകാശ നിയമവും അതിക്രമങ്ങള്‍ തടയല്‍ നിയമവുമെന്ന് എന്‍.എ നെല്ലിക്കുന്ന് അഭിപ്രായപ്പെട്ടു.

ഏത് നിയമത്തേയും ക്രിയാത്മകമായി ഉപയോഗിക്കുമ്പോഴാണ് പ്രയോജനം ലഭിക്കുക. നിയമങ്ങളെ ദുരുപയോഗം ചെയ്യുന്നതിനു പകരം സാമൂഹ്യ മുന്നേറ്റത്തിനുള്ള ശക്തമായ ആയുധമാക്കി ഉപയോഗിക്കാനാവണം.  പട്ടിക വിഭാഗങ്ങള്‍ക്ക്  ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങള്‍ ഉറപ്പ് വരുത്തുന്നതിന് നിയമം സഹായകമാണ്. ഇത്തരം നിയമമങ്ങളെക്കുറിച്ച് സമൂഹത്തെ സാക്ഷരരാക്കുന്നതിന് നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഡ്വ. ജയരാജന്‍, പോലീസ് ഓഫീസര്‍ രാമകൃഷ്ണന്‍ എന്നിവര്‍ വിഷയാവതരണം നടത്തി. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ പി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കാസര്‍കോട് എസ്.സി.ഡി.ഒ ബഷീര്‍ പി.ബി സ്വാഗതം പറഞ്ഞു. ജില്ലയിലെ പട്ടികജാതി സമുദായ പ്രതിനിധികള്‍, തദ്ദേശ സ്ഥാപന അംഗങ്ങള്‍, പോലീസുദ്യോഗസ്ഥര്‍, പ്രമോട്ടര്‍മാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
നിയമങ്ങളെ സാമൂഹ്യ മുന്നേറ്റത്തിനുള്ള ആയുധമാക്കണം: എന്‍.എ. നെല്ലിക്കുന്ന്

നിയമങ്ങളെ സാമൂഹ്യ മുന്നേറ്റത്തിനുള്ള ആയുധമാക്കണം: എന്‍.എ. നെല്ലിക്കുന്ന്
നിയമങ്ങളെ സാമൂഹ്യ മുന്നേറ്റത്തിനുള്ള ആയുധമാക്കണം: എന്‍.എ. നെല്ലിക്കുന്ന്
നിയമങ്ങളെ സാമൂഹ്യ മുന്നേറ്റത്തിനുള്ള ആയുധമാക്കണം: എന്‍.എ. നെല്ലിക്കുന്ന്
  ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia