city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലാ ലീഗ് ക്രിക്കറ്റ്: നാഷണല്‍ ചെമ്പരിക്കയ്ക്കും ബാച്ചിലേഴ്‌സ് മൊഗ്രാല്‍ പുത്തൂരിനും ജയം

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് ലീഗ് ബി ഡിവിഷന്‍ മത്സരത്തില്‍ നാഷണല്‍ ചെമ്പരിക്ക ഗ്രീന്‍ സ്റ്റാര്‍ ചെങ്കളയെ 50 റണ്‍സിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ്‌ചെയ്ത നാഷണല്‍ ചെമ്പരിക്ക 24 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടി. മറുപടി ബാറ്റ് ചെയ്ത ഗ്രീന്‍സ്റ്റാര്‍ ചെങ്കള 21.4 ഓവറില്‍ 126 റണ്‍സിൽ എല്ലാവരും പുറത്തായി. നവാസ് 47 റണ്‍സും സലാം മൂന്ന് വിക്കറ്റും നേടി.
ജില്ലാ ലീഗ് ക്രിക്കറ്റ്: നാഷണല്‍ ചെമ്പരിക്കയ്ക്കും  ബാച്ചിലേഴ്‌സ് മൊഗ്രാല്‍ പുത്തൂരിനും ജയം

മറ്റൊരു മത്സരത്തില്‍ ബാച്ചിലേഴ്‌സ് പുത്തൂര്‍ വിന്നേഴ്‌സ് ചെര്‍ക്കളയെ 101 റണ്‍സിന് പരാചയപ്പെടുത്തി. ആദ്യം ബാറ്റ്‌ചെയ്ത ബാച്ചിലേഴ്‌സ് 23 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് നേടി. അശ്കര്‍ 90 റണ്‍സെടുത്തു. മറുപടി ബാറ്റ്‌ചെയ്ത വിന്നേഴ്‌സ് 18.5 ഓവറില്‍ 94 റണ്‍സിന് എല്ലാവരും പുറത്തായി ഷാഹുല്‍ ഹമീദ് മൂന്ന് വിക്കറ്റ് നേടി.
ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ ലേസിയത്ത് ചെമ്മനാട്, കെ.എന്‍.സി.സി കാഞ്ഞങ്ങാടിനേയും, വിന്നേഴ്‌സ് ചെര്‍ക്കള, മിറാക്കിള്‍ കമ്പാറിനോടും നേരിടും.

Also Read: ഗോവയില്‍ നൈജീരിയന്‍ വംശജര്‍ക്കെതിരെ വ്യാപക പ്രതിഷേധം

Keywords:  State, Cricket Tournament, Mogral puthur, winner, kasaragod, Chengala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia