ജില്ലാ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്റര്‍ മുന്നറിയിപ്പില്ലാതെ അടച്ചിട്ടു; രോഗികള്‍ ദുരിതത്തില്‍
Jul 7, 2017, 11:24 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 07.07.2017) ജില്ലാ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്റര്‍ മുന്നറിയിപ്പില്ലാതെ അടച്ചിട്ടത് രോഗികളെ ദുരിതത്തിലാഴ്ത്തി. വ്യാഴാഴ്ച ശസ്ത്രക്രിയയ്ക്കായി ജില്ലാ ആശുപത്രിയിലെത്തിയപ്പോഴാണ് പല രോഗികളും മുന്നറിയിപ്പില്ലാതെ ശസ്ത്രക്രിയാ മുറി അടച്ചിട്ടതായി കണ്ടത്. ആശുപത്രിയിലെ അറ്റകുറ്റപ്പണികള്‍ക്കായാണ് ഓപ്പറേഷന്‍ തീയേറ്റര്‍ അടച്ചിട്ടതെന്നാണ് അധികൃതരുടെ വിശദീകരണം.
ചുമരിലെ ചോര്‍ച്ച അകറ്റാനും പെയ്ന്റിംഗിനുമായാണ് രണ്ട് ദിവസത്തേക്ക് ശസ്ത്രക്രിയാ മുറി അടച്ചിട്ടതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സുനിതാ നന്ദന്‍ വ്യക്തമാക്കി. ചുമരിലെ നനവ് അധികമായാല്‍ അണുബാധയ്ക്കുള്ള സാധ്യതയുള്ളത് കൊണ്ടാണ് പെട്ടെന്ന് അറ്റകുറ്റപ്പണി നടത്തേണ്ടി വന്നതെന്നും അടിയന്തിര ശസ്ത്രക്രിയകള്‍ നടത്തുമെന്നും സൂപ്രണ്ട് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kanhangad, News, Kerala, Patient's, Operation theater, Closed, Wall, Maintenance, Hospital, District hospital operation theater closed.