കലക്ടറുടെ വാക്ക് വെറുംവാക്കായി: പുതിയ ആംബുലന്‍സ് ഇനിയുമെത്തിയില്ല
Jun 1, 2012, 12:40 IST
കാസര്‍കോട്: കാസര്‍കോട് ജില്ലയ്ക്ക് അനുവദിച്ച ആംബുലന്‍സ് രണ്ട്മാസത്തിനുള്ളില്‍ കാസര്‍കോട്ടെത്തിക്കുമെന്ന കലക്ടറുടെ ഉറപ്പ് വെറും വാക്കായി. നേരത്തേ കാസര്‍കോട്ട് കൊണ്ടുവന്ന ആലപ്പുഴ ജില്ലയുടെ അത്യാധുനിക സംവിധാനമുള്ള രണ്ട് ആംബുലന്‍സുകള്‍ കാസര്‍കോട് നിന്നും കൊണ്ടുപോകുമ്പോഴാണ് ജില്ലാ കലക്ടര്‍ എം.എല്‍.എയുടെ സാന്നിധ്യം വിളിച്ചുചേര്‍ത്ത യോഗത്തില്‍ രണ്ട്മാസത്തിനകം പുതിയ ആംബുലന്‍സ് കാസര്‍കോട്ടെത്തിക്കുമെന്ന് അറിയിച്ചത്. കലക്ടര്‍ പറഞ്ഞ രണ്ട്മാസം മെയ് 29ന് അവസാനിച്ചെങ്കിലും ആംബുലന്‍സ് ഇനിയും കാസര്‍കോട്ടെത്തിച്ചിട്ടില്ല.
നേരത്തേ ആംബുലന്‍സ് ആലപ്പുഴയിലേക്ക് കൊണ്ടുപോകുമ്പോള്‍ പുതിയ ഒരു ആംബുലന്‍സ് കാസര്‍കോട്ടെത്തിച്ചിരുന്നു. ഈ ആംബുലന്‍സ് അത്യാധുനിക സംവിധാനങ്ങള്‍ ഘടിപ്പിക്കുന്നതായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുമെന്നും രണ്ട്മാസത്തിനുശേഷം തിരിച്ച് ആംബുലന്‍സ് എത്തിക്കുമെന്നുമായിരുന്നു കലക്ടര്‍ യോഗത്തില്‍ ഉറപ്പ് നല്‍കിയിരുന്നത്.
ദേശീയ ഗ്രാമീണ ആരോഗ്യപദ്ധതിയുടെ ഭാഗമായി കാസര്‍കോട് ജില്ലയ്ക്ക് 25 അത്യാധുനിക ആംബുലന്‍സുകള്‍ അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. നേരത്തേ ആലപ്പുഴയ്ക്ക് ഇത്തരത്തില്‍ അനുവദിച്ച ആംബുലന്‍സ് ആലപ്പുഴയില്‍ പദ്ധതി നടപ്പിലാക്കുന്നത് കാലതാമസം നേരിട്ടപ്പോഴാണ് കാസര്‍കോട്ടേക്ക് രണ്ട് ആംബുലന്‍സുകള്‍ കൊണ്ടുവന്നത്. ഈ ആംബുലന്‍സുകള്‍ തിരിച്ച് ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്നത് വിവിധ യുവജനസംഘനകളും മറ്റും തടഞ്ഞതോടെയാണ് കലക്ടര്‍ യോഗം വിളിച്ച് ചേര്‍ത്തത്.
കാസര്‍കോട് ജില്ലയിലേക്ക് കൂടി ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതി നടപ്പിലാക്കുന്നതോടെ 25 ആംബുലന്‍സുകള്‍ എത്തിക്കുമെന്നായിരുന്നു അധികൃതരുടെ ഉറപ്പ്. ആംബുലന്‍സ് ഇനിയും എത്തിക്കാത്തതിരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതേകുറിച്ച് അന്വേഷിക്കുമെന്നും കാസര്‍കോട് എം.എല്‍.എ എന്‍. എ നെല്ലിക്കുന്ന് പറഞ്ഞു. എന്‍.ആര്‍.എച്ച്.എം വഴി നടപ്പിലാക്കുന്ന ദേശീയ ആരോഗ്യ പദ്ധതിക്ക് കേന്ദ്രത്തില്‍ നിന്നും ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് മറ്റ് 25 ആംബുലന്‍സ് കാസര്‍കോട് ജില്ലയിലേക്ക് എത്തിക്കുമെന്നാണ് ആരോഗ്യവകുപ്പ് മന്ത്രി അറിയിച്ചിട്ടുള്ളതെന്ന് എം.എല്‍.എ പറഞ്ഞു. കാസര്‍കോട് ജില്ലയ്ക്ക് ഇക്കാര്യത്തില്‍ മറ്റ് ജില്ലകളെക്കാള്‍ മുന്‍ഗണന നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും എം.എല്‍.എ വ്യക്തമാക്കി.

Keywords: Kasaragod, General-hospital, Ambulance, District Collector