city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലാ കളക്ടറുടെ പ്രത്യേക നിര്‍ദേശം; പരിശോധനയില്‍ പിടിയിലായത് 990 വാഹനങ്ങള്‍, അഞ്ചു ദിവസംകൊണ്ട് പിഴയീടാക്കിയത് 4.56 ലക്ഷം രൂപ

കാസര്‍കോട്: (www.kasargodvartha.com 06.12.2018) ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബുവിന്റെ പ്രത്യേക നിര്‍ദേശപ്രകാരം നടത്തുന്ന സംയുക്ത വാഹന പരിശോധനയില്‍ അഞ്ചു ദിവസംകൊണ്ടു പിഴയായി ഈടാക്കിയത് 4,56,900 രൂപ. വ്യാഴാഴ്ച പുലര്‍ച്ചെ വരെയുള്ള കണക്കാണിത്. 990 വാഹനങ്ങളില്‍ നിന്നായാണ് ഇത്രയും പിഴ ഈടാക്കിയിരിക്കുന്നത്. ഡിസംബര്‍ ഒന്നിനു തുടങ്ങിയ പരിശോധന തുടരുകയാണ്. പോലീസ്, മോട്ടോര്‍ വാഹന, റവന്യൂ വകുപ്പുകള്‍ സംയുക്തയാണു പരിശോധനകള്‍ നടത്തുന്നത്.
ജില്ലാ കളക്ടറുടെ പ്രത്യേക നിര്‍ദേശം; പരിശോധനയില്‍ പിടിയിലായത് 990 വാഹനങ്ങള്‍, അഞ്ചു ദിവസംകൊണ്ട് പിഴയീടാക്കിയത് 4.56 ലക്ഷം രൂപ

ക്രമരഹിതമായ നമ്പര്‍ പ്ലേറ്റ്, ഹെല്‍മറ്റ് ധരിക്കാതെയും സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള യാത്ര, അമിതവേഗത, വാഹനങ്ങളിലെ അംഗീകൃതമല്ലാത്ത ആള്‍ട്ടറേഷന്‍, നിയമപ്രകാരമല്ലാത്തതും പ്രവര്‍ത്തനക്ഷമമല്ലാത്തതുമായ ലൈറ്റുകള്‍, അമിതഭാരം കയറ്റല്‍, മൈനര്‍ ഡ്രൈവിംഗ് , ട്രിപ്പിള്‍ റൈഡിഗ് തുടങ്ങിയ നിയമ ലംഘനങ്ങളാണു പരിശോധനയ്ക്കു വിധേയമാക്കിയത്. ചന്ദ്രഗിരിപ്പാലം, കുമ്പള പാലം എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണു പ്രധാനമായും പരിശോധന നടക്കുന്നത്.

സംയുക്തപരിശോധനയില്‍ കാസര്‍കോട് ആര്‍ഡിഒ:അബ്ദുള്‍ സമദ്, ആര്‍.ടി.ഒ:അബ്ദുള്‍ ഷുക്കൂര്‍ കൂടക്കല്‍, എം.വി.ഐമാരായ ചാര്‍ലി ആന്റണി, ശങ്കരപിള്ള, ദിനേശ് കുമാര്‍, എഎം.വി.ഐമാരായ രാജേഷ് കോറോത്ത്, ടി.വൈകുണ്ഠന്‍, കോടോത്ത് ദിനേശന്‍, ബേബി ,ലാജി ,രഞ്ജിത്ത്, സുരേഷ്, ട്രാഫിക് എസ്ഐ: ശശികുമാര്‍, കുമ്പള എസ്ഐ അശോകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒന്നാം ദിനം പിഴയീടാക്കിയത് 210 വാഹനങ്ങളില്‍ നിന്ന്

ഡിസംബര്‍ ഒന്നിന് പോലീസ്, മോട്ടോര്‍ വാഹന, റവന്യൂ വകുപ്പുകള്‍ സംയുക്തമായി വാഹന പരിശോധനയുടെ ഭാഗമായി 210 വാഹനങ്ങളില്‍ നിന്നു പിഴയായി 59000 രൂപ ഈടാക്കി. ക്രമരഹിത മായ നമ്പര്‍പ്ലേറ്റ്, ഹെല്‍മറ്റ്, ആള്‍ട്ട റേഷന്‍, തുടങ്ങിയ നിയമ ലംഘനങ്ങളാണു പരിശോധനയ്ക്കു വിധേയമാക്കിയത്.

രണ്ടാം ദിനം പിഴയീടാക്കിയത് 28,000 രൂപ

നിരന്തര വാഹന പരിശോധനയുടെ രണ്ടാം ദിനത്തില്‍ നിയമലംഘടനം നടത്തിയ 145 വാഹനങ്ങളില്‍ നിന്നായി 28000 രൂപ പിഴയീടാക്കി.

മൂന്നാം ദിനം 70,200 രൂപ

സംയുക്ത വാഹന പരിശോധനയുടെ മൂന്നാം ദിവസമായ തിങ്കളാഴ്ച 203 വാഹനങ്ങളില്‍ നിന്നായി 70,200 രൂപ പിഴയായി ഈടാക്കി. ഇതില്‍ 105 എണ്ണം ഹെല്‍മറ്റില്ലാത്തതിനും 20 എണ്ണം സീറ്റ് ബെല്‍റ്റ് ധരിക്കാത്തതും 10 എണ്ണം നമ്പര്‍ പ്ലേറ്റ് ക്രമപ്രകാരമല്ലാത്തതും അഞ്ചെണ്ണം ആള്‍ട്ടറേഷനും ബാക്കി മറ്റു നിയമ ലംഘനങ്ങള്‍ക്കുമായിരുന്നു.

നാലാം ദിനം നിയമം ലംഘനത്തിന് പിടിയിലായത് 222 വാഹനങ്ങള്‍

നാലാം ദിനത്തിലെ വാഹന പരിശോധനയില്‍ പരിശോധനയില്‍ 133 വാഹനങ്ങളില്‍ നിന്നായി 57600 രൂപ പിഴയായി ഈടാക്കി. ഈ ദിവസം ഉദുമയില്‍ വാഹനാപകടത്തില്‍ 15 വയസുകാരന്‍ വാഹനാപകടരത്തില്‍ മരിക്കാന്‍ ഇടയായ സാഹചര്യത്തില്‍ മൈനര്‍ ഡ്രൈവിംഗ്, ട്രിപ്പിള്‍ റൈഡിംഗ്, ഹെല്‍മറ്റ് ഇല്ലാതെയുള്ള ബൈക്ക് യാത്ര എന്നീ നിയമ ലംഘനങ്ങള്‍ക്കെതിരെയും പരിശോധന കര്‍ശനമാക്കി. കൂടാതെ നോര്‍ത്ത് സോണ്‍ ഡി.ടിസിയുടെയും എന്‍ഫോഴ്സമെന്റ് ആര്‍ടിഒ യുടെയും പ്രത്യേക നിര്‍ദേശപ്രകാരം ചൊവ്വാഴ്ച രാത്രി നടന്ന രാത്രി പതിശോധനയില്‍ നിയമപ്രകാരമല്ലാത്തതും പ്രവര്‍ത്തനക്ഷമമല്ലാത്ത ലൈറ്റുകള്‍, അമിതഭാരം കയറ്റിയ വാഹനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചു നടന്ന രാത്രി പരിശോധനയില്‍ 77 വാഹനങ്ങളില്‍ നിന്നായി 1,62,000 രൂപയും ഈടാക്കി. അമിത ഭാരം കയറ്റിയ 12 വാഹനങ്ങള്‍ക്കെതിരെയും കേസെടുത്തു.

അഞ്ചാം ദിനം 210 നിയമ ലംഘനങ്ങള്‍

അഞ്ചാം ദിവസമായ ബുധനാഴ്ച പകലും രാത്രിയുമായി നടത്തിയ പരിശോധനയില്‍ 210 വാഹനങ്ങള്‍ പിടികൂടി. മൊത്തം 80,100 രൂപ പിഴയീടാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: District collector's order; Rs. 4.56 Lakh fined in Vehicle inspection, Vehicles, Fine, District Collector, Kasaragod, News, Vehicle Inspection.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia