പോളിംഗ് ബൂത്തുകള്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു; അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തി
Mar 14, 2019, 19:04 IST
കാസര്‍കോട്: (www.kasargodvartha.com 14.03.2019) ലോക്സഭാ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ബൂത്തുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബുവിന്റെ നേതൃത്വത്തില്‍ ജില്ലയിലെ 16 പോളിംഗ് ബൂത്തുകളില്‍ സന്ദര്‍ശനം നടത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി.
മഞ്ചേശ്വരം താലൂക്കിലെ ധര്‍മ്മത്തടുക്കയിലെ ദുര്‍ഗാപരമേശ്വരി ഹൈസ്‌കൂള്‍ (ബൂത്ത്നമ്പര്‍ 161, 162,), കാനത്തില്‍ എ എല്‍ പി സ്‌കൂള്‍ (163), പുത്തിഗെ പഞ്ചായത്തിലെ എയ്ഡഡ് ജൂനിയര്‍ ബേസിക് സ്‌കൂള്‍ (167, 168, 169, 170), ഷേണി വില്ലേജിലെ ശ്രീ ശാരദാംബ ഹൈസ്‌കൂള്‍ (187, 188), ഉളിയത്തടുക്ക ഗവ.വെല്‍ഫയര്‍ എല്‍ പി സ്‌കൂള്‍ ഷിരിബാഗ്ഡു(32, 33, 34, 35), ധര്‍ബത്തടുക്ക സെന്റ് ബാര്‍ത്തലോമ എയ്ഡഡ് ബേസിക് സ്‌കൂള്‍ ബേള (64, 65, 66) എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്.
എല്ലാ നിയോജക മണ്ഡലങ്ങളിലും വരണാധികാരികള്‍ ബൂത്ത്തല പരിശോധന നടത്തും. സുതാര്യവും നിഷ്പക്ഷവുമായ ലോക്സഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ശക്തമായ ഒരുക്കങ്ങള്‍ നടത്തുകയാണെന്ന് കളക്ടര്‍ പറഞ്ഞു.
Keywords: Kasaragod, Kerala, news, District Collector, District collector visited Polling Booths
< !- START disable copy paste -->