പെരുമാറ്റച്ചട്ടം ലംഘിച്ച് സ്ഥാപിച്ച ബോര്‍ഡുകളും തോരണങ്ങളും ജില്ലാ കലക്ടര്‍ നേരിട്ടെത്തി നീക്കി
May 9, 2016, 14:00 IST
കാസര്‍കോട്: (www.kasargodvartha.com 09.05.2016) കാസര്‍കോട് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകളും പോസ്റ്ററുകളും തോരണങ്ങളും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ ആന്‍ഡി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡുമായെത്തി നീക്കം ചെയ്തു.
കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ്, ജനറല്‍ ആശുപത്രി പരിസരം, പുതിയ ബസ് സ്റ്റാന്‍ഡ്, നുള്ളിപ്പാടി, തളങ്കര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തത്. റോഡിലും പൊതുസ്ഥാപനങ്ങളിലും സ്ഥാപിച്ച പ്രചരണ ബോര്‍ഡുകളാണ് നീക്കം ചെയ്തത്.
എ ഡി എം വി പി മുരളീധരനും കലക്ടറോടൊപ്പം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് പൊതുസ്ഥലങ്ങളില്‍ പ്രചരണ ബോര്‍ഡുകളും മറ്റും സ്ഥാപിച്ചാല്‍ ശക്തമായ നടപടി തുടരുമെന്നും ആന്‍ഡി ഡിഫേയ്‌സ്‌മെന്റ് നീക്കം ചെയ്യുന്നതിന് ചെലവാകുന്ന തുക കക്ഷികളില്‍ നിന്ന് ഈടാക്കുന്നതാണെന്നും കലക്ടര്‍ പറഞ്ഞു.
Keywords : Kasaragod, District Collector, Election 2016, Flex board.