city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദുരന്തനിവാരണത്തിന് പൊതുജന പിന്തുണ അനിവാര്യമെന്ന് ജില്ലാ കളക്ടര്‍

കാസര്‍കോട്: (www.kasargodvartha.com 02.11.2019) ജില്ലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിനു പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും യുവജന സംഘടനകളുടെയും പിന്തുണയും പൂര്‍ണ്ണ സഹകരണവും അനിവാര്യമാണന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. കളക്റേറ്റില്‍ ചേര്‍ന്ന സന്നദ്ധ സംഘടനകളുടെയും യുവജന സംഘടനകളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

ദുരന്തനിവാരണത്തിന് പൊതുജന പിന്തുണ അനിവാര്യമെന്ന് ജില്ലാ കളക്ടര്‍

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനു തെരഞ്ഞെടുത്ത 30 വകുപ്പുകളുടെ സമഗ്ര പ്ലാന്‍ തയ്യാറാക്കുന്നതിനോടൊപ്പം  സന്നദ്ധ സംഘടനകളുടെയും യുവജന സംഘടനകളുടെയും  നിര്‍ദേശം കൂടി പരിഗണിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. പ്രകൃതി ദുരന്തങ്ങളോ മനുഷ്യനിര്‍മ്മിത ദുരന്തങ്ങളോ ഉണ്ടാകുമ്പോള്‍ ജീവഹാനി പരമാവധി കുറക്കുന്നതിനും വിവിധ തലങ്ങളില്‍ ചെയ്യേണ്ട അടിയന്തര കാര്യങ്ങളും പ്ലാനില്‍ ഉണ്ടാവും. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വളരെ പെട്ടെന്ന്് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയും തുടര്‍ന്നുണ്ടാകുന്ന അപകടസാധ്യതകള്‍  കുറയ്ക്കുന്നതിനും പ്രത്യേക കര്‍മ്മപദ്ധതി സഹായകമാവും.

വിവിധ വകുപ്പുകളിലെ തെരഞ്ഞെടുക്കപ്പെട്ട  ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ജില്ലയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ അത്യാധുനിക ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. എ.ഡി.എം കെ. അജേഷ്, ഹുസൂര്‍ ശിരസ്തദാര്‍ കെ. നാരായണന്‍, ഡി.ഡി.എം.എ പ്രൊജക്ട്് മാനേജര്‍ വിഷ്ണു വിജയന്‍, സന്നദ്ധ സംഘടനാ പ്രധിനിധികള്‍, യുവജന സംഘടനാ പ്രധിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, kasaragod, news, District Collector, District, Collectorate, Nature disaster, Dr.Sajith babu, Training, District collector on disaster relief

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia