city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെരുന്നാളില്‍ സൗഹാര്‍ദ്ദ അന്തരീക്ഷം കാത്തു സൂക്ഷിക്കണം: ജില്ലാ ഭരണകൂടം

കാസര്‍കോട്: (www.kasargodvartha.com 26.07.2014) ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് ജില്ലയില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനും അതിനാവശ്യമായ ക്രമീകരണങ്ങള്‍ ഉണ്ടാക്കുന്നതിനും ജനങ്ങള്‍ക്കിടയില്‍ സാഹോദര്യത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും അന്തരീക്ഷം കാത്തു സൂക്ഷിക്കുന്നതിനും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പള്ളി-ജമാഅത്ത് കമ്മിറ്റി പ്രതിനിധികളുടെ സംയുക്ത  യോഗത്തില്‍ വച്ച് തീരുമാനിച്ചു.

കൊടിതോരണങ്ങള്‍, ഫഌക്‌സ് ബോര്‍ഡുകല്‍ എന്നിവ സ്ഥാപിക്കുന്നതിനും ഘോഷയാത്ര, മറ്റു മതപരമായ ആഘോഷ പരിപാടികള്‍ മത പ്രഭാഷണം എന്നിവ നടത്തുന്നതിനും പള്ളി- ജമാഅത്ത് കമ്മിറ്റികളുടൈ നിയന്ത്രണം ഉണ്ടാകും. മറ്റു ആരാധനാലയങ്ങളുടെ മുന്നില്‍ കൊടിതോരണങ്ങളും ഫ്‌ളക്‌സ് ബോര്‍ഡുകളും സ്ഥാപിക്കുന്നത് സാമുദായിക സംഘര്‍ഷത്തിനു കാരണമാകുമെന്നതിനാല്‍ ഇത് ഒഴിവാക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.

പള്ളി കമ്മിറ്റികളുടെയും വളണ്ടിയര്‍മാരുടെയും നേതൃത്വത്തിലായിരിക്കണം ആഘോഷ പരിപാടികളും മറ്റും നടത്തേണ്ടത്. ബൈക്ക് റൈസ് ചെയ്ത് കൊണ്ടുള്ള റാലികള്‍ നടത്താന്‍ പാടില്ല. ആഘോഷം സമാധാനപരമായിരിക്കാന്‍ ഓരോരുത്തരും ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും യോഗം നിര്‍്‌ദ്ദേശിച്ചു. ആഘോഷത്തോടനുബന്ധിച്ചു സ്ഥാപ്പിക്കുന്ന കൊടിതോരണങ്ങള്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ എന്നിവ രണ്ടു ദിവസത്തിനകം അതാതു പള്ളി-ജമാഅത്ത് കമ്മിറ്റികള്‍ നീക്കം ചെയ്യണം.

പൊതുസ്ഥലങ്ങളില്‍ ബൈക്ക് റാലി, ബൈക്ക് റൈസ്, പടക്കം പൊട്ടിക്കല്‍ എന്നിവ നടത്താന്‍ പാടില്ല. യോഗത്തില്‍ ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. പോലീസ് മേധാവി തോംസണ്‍ പി. ജോസഫ് സംസാരിച്ചു. എ.ഡി.എം.എച്ച്. ദിനേശന്‍, സബ് കലക്ടര്‍ ജീവന്‍ ബാബു, ഡി.വൈ.എസ്.പി മാരായ ടി.പി.രഞ്ജിത്ത്, പ്രദീപ്, വിവിധ പള്ളി-ജമാഅത്ത് കമ്മിറ്റി പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.

പെരുന്നാളില്‍ സൗഹാര്‍ദ്ദ അന്തരീക്ഷം കാത്തു സൂക്ഷിക്കണം: ജില്ലാ ഭരണകൂടം


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia