city-gold-ad-for-blogger
Aster MIMS 10/10/2023

ഹോട്ട്‌സ്‌പോട്ട് അല്ലാത്ത പ്രദേശങ്ങളിലെ ക്വാറി, ക്രഷര്‍ യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍; മറ്റു ഇളവുകള്‍ ഇങ്ങനെ

കാസര്‍കോട്: (www.kasargodvartha.com 24.04.2020) കോവിഡ് -19 വ്യാപനവുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകളല്ലാത്ത പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ക്വാറി, ക്രഷര്‍ യൂണിറ്റുകള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചതായി ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു പറഞ്ഞു. ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകളല്ലാത്ത പ്രദേശങ്ങളില്‍ ഉപാധികളോടെ ഇളവുകള്‍ അനുവദിച്ചു. ഇളവുകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചുവരെ മാത്രമായിരിക്കും.

ഹോട്ട് സ്‌പോട്ടുകളായ കാഞ്ഞങ്ങാട്,കാസര്‍കോട് നഗരസഭകളിലും, ചെമ്മനാട്, ചെങ്കള, മൊഗ്രാല്‍പൂത്തൂര്‍, മുളിയാര്‍, മധൂര്‍, കുമ്പള എന്നീ പഞ്ചായത്തുകളിലും ഇളവുകള്‍ ബാധകമല്ല. സ്വകാര്യ വാഹനങ്ങളില്‍ ചികിത്സയ്ക്കും അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനുമുള്ള അത്യാവശ്യ യാത്ര മാത്രമാണ് അനുവദിക്കുക. ബൈക്കില്‍ ഒരാള്‍ക്കും കാറില്‍  ഡ്രൈവറും പിറകിലെ സീറ്റില്‍ ഒരാള്‍ക്കും യാത്ര ചെയ്യാം. കാറില്‍ എ.സി.. ഉപയോഗിക്കരുത്.

തിങ്കള്‍- അവസാന അക്കം ഒറ്റ അക്ക നമ്പര്‍ (ഉദാ:  കെ എല്‍ 14 എ 1055) ആയ വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാം. മൊബൈല്‍ ഷോപ്പ്, കമ്പ്യൂട്ടര്‍ വില്‍പന, സര്‍വ്വീസ് ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. ബീഡി കമ്പനികള്‍, ഫ്രിഡ്ജ്, വാഷിങ്‌മെഷീന്‍, എസി, ഫാന്‍ വില്‍പന സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാം.
ഹോട്ട്‌സ്‌പോട്ട് അല്ലാത്ത പ്രദേശങ്ങളിലെ ക്വാറി, ക്രഷര്‍ യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍; മറ്റു ഇളവുകള്‍ ഇങ്ങനെ

ചൊവ്വ -അവസാനം അക്കം ഇരട്ട നമ്പര്‍ ആയ (ഉദാ: കെ എല്‍ 14 എ 1056) വാഹനങ്ങള്‍ ഓടിക്കാം. ബീഡി കമ്പനികള്‍, പുസ്തക വില്‍പനശാലകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാവുന്നതാണ്.

ബുധന്‍- അവസാന അക്കം ഒറ്റ അക്ക നമ്പര്‍ ആയ വാഹനങ്ങള്‍ ഓടിക്കാം. കക്ക നീറ്റി കുമ്മായം ആക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. അടക്കാ കര്‍ഷകര്‍ക്ക് വേണ്ടിയുള്ള ബദിയടുക്ക, പെര്‍ള, നീര്‍ച്ചാല്‍, മുള്ളേരിയ, ബന്തടുക്ക, ബായാര്‍ എന്നിവിടങ്ങളിലെ കാംപ്‌കോ ഔട്ട് ലെറ്റുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം. പന്തല്‍, സൗണ്ട്, ലൈറ്റ് എന്നിവ ലഭ്യമാക്കുന്ന സ്ഥാപനങ്ങള്‍ക്ക് തുറന്ന് ശുചീകരിക്കാനും അനുമതി നല്‍കി.

വ്യാഴം- അവസാനം അക്കം ഇരട്ട നമ്പര്‍ ആയ വാഹനങ്ങള്‍ ഓടിക്കാം. വര്‍ക്ക്ഷോപ്പ്, സ്‌പെയര്‍ പാര്‍ട്സ് കടകള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാം. ഹരിതകര്‍മ്മ സേനയ്ക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുകയും ചെയ്യാം.

വെള്ളി - അവസാന അക്കം ഒറ്റ അക്ക നമ്പര്‍ ആയ വാഹനങ്ങള്‍ ഓടിക്കാം. പുസ്തകശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.

ശനി- അവസാന അക്കം ഇരട്ട നമ്പര്‍ ആയ വാഹനങ്ങള്‍ ഓടിക്കാം. ഹെവി വെഹിക്കിള്‍സിനും നിരത്തിലിറങ്ങാം. നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതിയുണ്ട്.   ടെക്‌സ്റ്റെയില്‍സ് ഷോപ്പുകള്‍ക്ക് ഷട്ടര്‍ താഴ്ത്തി ശുചീകരിക്കാന്‍ അവസരം നല്‍കും.

ഞായര്‍-  ഗുഡ്‌സ് കരിയര്‍ വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാം. മെബൈല്‍ ഷോപ്പ്,കമ്പ്യൂട്ടര്‍ വില്പന, സര്‍വ്വീസ് ചെയ്യുന്ന സ്ഥാപനങ്ങള്‍, നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാം.ചെരുപ്പ് കടകള്‍ തുറന്ന് ശുചീകരിക്കണം. വര്‍ക്ക്ഷോപ്പ്, സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍ക്കും പ്രവര്‍ത്തനാനുമതി. തുറക്കാന്‍ ഇളവ് അനുവദിച്ച കടകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉടമകളും സഹായികളും ഐഡന്റിറ്റി കാര്‍ഡ് കൈവശം വെക്കണം. കടകള്‍ തുറക്കാന്‍ വാഹനങ്ങളില്‍ വരുമ്പോള്‍ ഇക്കാര്യം വ്യക്തമാക്കുന്ന സത്യാവാങ്മൂലം കൈയില്‍ സൂക്ഷിക്കണം. അനാവശ്യ യാത്രകള്‍ അനുവദനീയമല്ല.


Keywords: Kasaragod, Kerala, News, COVID-19, District Collector, Panchayath, District collector about Lock down concession

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL