ജില്ലാ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ് 18ന് ചെര്‍ക്കളയില്‍
Feb 16, 2013, 14:58 IST

കാസര്‍കോട്: കാസര്‍കോട് ജില്ലാ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ് ഫെബ്രുവരി 18ന് വെകുന്നേരം അഞ്ചു മണിക്ക് ചെര്‍ക്കള ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കും. ബോഡി ബില്‍ഡിംഗ് ആന്റ് ഫിറ്റ്‌നസ് അസോസിയേഷനാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്.
18 വയസിന് താഴെയുള്ളവര്‍ക്ക് സബ് ജൂനിയര്‍ മിസ്റ്റര്‍ കാസര്‍കോടും 21 വയസിന് താഴെയുള്ളവര്‍ക്ക് ജൂനിയര്‍ മിസ്റ്റര്‍ കാസര്‍കോടും 21 വയസിന് മുകളിലുള്ളവര്‍ സീനിയര്‍ മിസ്റ്റര്‍ കാസര്‍കോടുമായാണ് മത്സരം നടക്കുന്നത്. കൂടാതെ ഫിറ്റ്‌ലി ചാലഞ്ച്ട് മിസ്റ്റര്‍ കാസര്‍കോടും 40 വയസിന് മുകളിലുള്ളവര്‍ക്ക് മാസ്‌റ്റേര്‍സ് കാസര്‍കോട് മത്സരവും ഉണ്ടായിരിക്കും.
സബ് ജൂനിയര്‍ വിഭാഗത്തിന് നാല് ക്ലാസും ജൂനിയര്‍ വിഭാഗത്തിന് അഞ്ച് ക്ലാസും സീനിയര്‍ വിഭാഗത്തിന് പത്ത് ക്ലാസും മാസ്റ്റേര്‍സ് വിഭാഗത്തിന് രണ്ട് ക്ലാസും ഉണ്ടായിരിക്കും. ഫിസിക്കല്‍ ചാലഞ്ച്ട് വിഭാഗത്തില്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല. ഏകദേശം 200 ബോഡി ബില്‍ഡര്‍മാര്‍ ഈ മത്സരത്തില്‍ മാറ്റുരയ്ക്കുന്നു.
ഫെബ്രുവരി 18ന് രാവിലെ ഒമ്പത് മണി മുതല്‍ 12 മണിവരെ വിവിധ ക്ലാസുകളില്‍ രജിസ്‌ട്രേഷനും ഭാര നിര്‍ണയവും നടക്കും. ദേശീയ അന്തര്‍ദേശീയ ചാമ്പ്യന്മാരായ ജഡ്ജസാണ് ഈ മത്സരം നിയന്ത്രിക്കുന്നത്. വൈകിട്ട് അഞ്ചു മണിക്ക് തന്നെ മത്സരം ആരംഭിക്കും. ഈ മത്സരത്തില്‍ നിന്നായിരിക്കും മിസ്റ്റര്‍ കേരള മത്സരത്തിനുള്ള കാസര്‍കോട് ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നത്.
യോഗത്തില്‍ ജില്ലാ ട്രഷറര്‍ സുജിത്ത് (ഗോള്‍ഡന്‍ ബോവിക്കാനം), ഷാഹുല്‍ ഹമീദ് (ഹൈപവര്‍ നാലാംമൈല്‍), ഹമീദ് (പവര്‍ സോണ്‍ ചെര്‍ക്കള), തുളസീധരന്‍, ഹാരിസ് (നിസ്വാന്‍ കാസര്‍കോട്), മാലിക് കുന്നില്‍ എന്നിവര്‍ പ്രസംഗിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 9745217917, 9847876741, 8606730340.
Keywords: Kasaragod, Body Building Association, Cherkala, Kerala, Kasaragod District Body Building Championship, Competition, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.