city-gold-ad-for-blogger

ജില്ലാ സ്കൂൾ കലോത്സവം; ആറുമാസം പിന്നിട്ടിട്ടും തുക ലഭിച്ചില്ലെന്ന് പരാതി; സമരത്തിനൊരുങ്ങി ലൈറ്റ് ആൻഡ് സൗണ്ട്സ് ഉടമ

Mogral Vocational Higher Secondary School building
Photo: Special Arrangement

● ആറുമാസം പിന്നിട്ടിട്ടും തുക നൽകാത്തതിൽ പ്രതിഷേധിച്ച് ഉടമ സമരത്തിനൊരുങ്ങുന്നു
● ജൂലൈ ഏഴിനകം തുക ലഭിച്ചില്ലെങ്കിൽ സ്കൂളിന് മുന്നിൽ സമരം ചെയ്യുമെന്ന് നോട്ടീസ്
● കലോത്സവത്തിൽ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം

മൊഗ്രാൽ: (KasargodVartha) 2026 ജനുവരി 28 മുതൽ 31 വരെ മൊഗ്രാൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ജില്ലാ സ്കൂൾ കലോത്സവത്തിന് ലൈറ്റ്, പന്തൽ, സൗണ്ട്സ് എന്നിവ ഒരുക്കിയ 'ശോഭാ മാണിയാട്ടി'ന് ലഭിക്കാനുള്ളത് നാല് ലക്ഷം രൂപ. പരിപാടി കഴിഞ്ഞ് ഉടൻ തുക നൽകാമെന്ന കരാറിലാണ് ജോലി ഏറ്റെടുത്തതെന്ന് ഉടമ ശോഭാ ബാലൻ പരാതിയിൽ പറയുന്നു. എന്നാൽ ആറു മാസക്കാലം പിന്നിട്ടിട്ടും ബാക്കി തുക ലഭിക്കാത്തതിനെ തുടർന്ന് ഉടമ ശോഭാ ബാലൻ സമരത്തിനൊരുങ്ങുകയാണ്. പരിപാടിക്ക് നൽകിയ അഡ്വാൻസ് തുകയല്ലാതെ ബാക്കി തുക ലഭിക്കാത്തതിനാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് താനെന്നും ഉടമ അവകാശപ്പെടുന്നു.

കൈമലർത്തി അധികൃതർ

ബാക്കി തുകയ്ക്ക് വേണ്ടി കഴിഞ്ഞ ആറു മാസമായി പ്രധാനാധ്യാപകനെ കണ്ട് പലതവണ അപേക്ഷിച്ചെങ്കിലും പലവിധ അവധികൾ പറഞ്ഞ് സ്കൂൾ അധികൃതർ ഒഴിഞ്ഞുമാറുകയാണെന്ന് ശോഭാ ബാലൻ വ്യക്തമാക്കുന്നു. സംഘാടകസമിതി ചെയർമാൻ എ കെ എം അഷ്റഫ് എംഎൽഎയെയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാമിനെയും സമീപിച്ചെങ്കിലും ഇവരും കൈമലർത്തുകയാണുണ്ടായത്. 

ഇതേത്തുടർന്നാണ് കുടുംബത്തോടൊപ്പം സമരത്തിനിറങ്ങാൻ ശോഭാ ബാലൻ നിർബന്ധിതയായത്. ജൂലൈ ഏഴിനകം തുക ലഭിച്ചില്ലെങ്കിൽ മറ്റു പോംവഴികൾ ഇല്ലാത്തതിനാൽ മാധ്യമങ്ങളെ കാണുമെന്നും സ്കൂളിന് മുന്നിൽ കുത്തിയിരുന്ന് സമരം നടത്തുമെന്നും ശോഭാ ബാലൻ പ്രധാനാധ്യാപകന് നൽകിയ കത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പ്രതിസന്ധിയിൽ കലോത്സവ കണക്കുകൾ

ജില്ലാ സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറു മാസമായി സംഘാടകസമിതി യോഗം ചേരുകയോ നഷ്ട കണക്കുകൾ അവതരിപ്പിക്കുകയോ ചെയ്തിട്ടില്ല. കലോത്സവത്തിൽ വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് സ്കൂൾ അധികൃതരുടെ വാദം. 

നഷ്ടം നികത്താൻ പിടിഎയും സംഘാടകസമിതിയും ചേർന്ന് ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും കത്തു നൽകിയിരുന്നുവെങ്കിലും അഞ്ചെണ്ണം മാത്രമാണ് സഹായിച്ചത്. ഭക്ഷ്യവിഭാഗം ഉൾപ്പെടെയുള്ളവർക്ക് ഇനിയും തുക നൽകാനുണ്ടെന്നും, കലോത്സവത്തിൽ ഉണ്ടായ സാമ്പത്തിക ബാധ്യതയാണ് കുടിശ്ശിക നൽകുന്നതിന് തടസ്സമെന്നുമാണ് പിടിഎ ഭാരവാഹികൾ നൽകുന്ന വിശദീകരണം.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. ഏറ്റവും പുതിയ വാർത്തകൾക്കായി ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.

Article Summary: Sobha Balan, owner of 'Sobha Maniyatt', has threatened to protest against the Mogral Vocational Higher Secondary School authorities for failing to clear a pending payment of four lakhs for light, stage, and sound arrangements made during the district school arts festival held in January 2026.

#MogralSchool #ArtsFestival #KasaragodNews #SchoolStrike #PendingPayment #KeralaNews #AparnaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia