city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അഴിമുഖത്തിന് വേണ്ടി കുഴിച്ചെടുത്ത 8 കോടി രൂപയുടെ മണല്‍ കടലിലേക്കുതന്നെ തള്ളുന്നു

കാസര്‍കോട്: കാസര്‍കോട് തളങ്കര അഴിമുഖം തുറന്ന് ബോട്ടുകള്‍ക്കും മറ്റും തളങ്കര ഹാര്‍ബറിലേക്കെത്തുന്നതിന് കുഴിച്ചെടുത്ത എട്ട് കോടിയിലധികം രൂപയുടെ മണല്‍ നീക്കം ചെയ്യാത്തതുമൂലം കനത്ത തിരമാലകളില്‍പെട്ട് കടലിലേക്കു തന്നെ തള്ളപ്പെടുന്നു. ഇ-മണല്‍ സംവിധാനം അനുസരിച്ച് കുഴിച്ചെടുത്ത മണല്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചിരുന്നെങ്കിലും പ്രാദേശികമായ ചില തര്‍ക്കങ്ങള്‍ മൂലം മണല്‍ നീക്കാനുള്ള നടപടി പാതിവഴിയിലായിരിക്കുകയാണ്.

പ്രദേശത്തെ രണ്ട് കമ്മിറ്റികള്‍ക്ക് ഓരോ ലോഡിനും 600 രൂപ വെച്ച് നല്‍കണമെന്ന ആവശ്യമാണ് മണല്‍ നീക്കാനുള്ള നടപടിക്ക് തടസമായി തീര്‍ന്നിട്ടുള്ളത്. ജില്ലയില്‍ നേരിടുന്ന മണല്‍ ക്ഷാമത്തിന് അഴിമുഖത്ത് കൂട്ടിയിട്ടിരിക്കുന്ന മണല്‍ ആവശ്യത്തിലും അധികമാണ്. ജില്ലയിലെ എല്ലാ ഇ-മണല്‍ അപേക്ഷകര്‍ക്കും നല്‍കാനുള്ളത്ര മണല്‍ ഇവിടെയുണ്ടെന്നിരിക്കെ ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടത്തിന് ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. നേരത്തെ ഇ-മണല്‍ സംവിധാനം അനുസരിച്ച് ഇവിടെ നിന്നും മണല്‍ കൊണ്ടുപോകാനെത്തിയ ലോറികള്‍ കീഴൂരില്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മണല്‍ കൊണ്ടുപോകാന്‍ കഴിയാതെ ലോറികള്‍ തിരിച്ചുപോവുകയായിരുന്നു.

പ്രദേശത്തെ രണ്ട് കമ്മിറ്റികളിലെ ഭാരവാഹികളെ വിളിച്ചുചേര്‍ത്ത് ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍, എ.ഡി.എം എച്ച് ദിനേശ് എന്നിവര്‍ രണ്ട് തവണ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. അഴിമുഖത്ത് കൂട്ടിയിട്ടിരിക്കുന്ന മണല്‍ നീക്കം ചെയ്തില്ലെങ്കില്‍ അത് കടലിലേക്ക് തന്നെ തള്ളപ്പെടുകയും സര്‍ക്കാറിന് എട്ട് കോടിയോളം രൂപയുടെ നഷ്ടം സംഭവിക്കുകയും ചെയ്യും. നേരത്തെ ഇ-മണല്‍ സംവിധാനം ഇല്ലാതിരുന്നപ്പോള്‍ മേല്‍പ്പറമ്പിലെയും ചട്ടഞ്ചാലിലെയും ചില വന്‍കിട കരാറുകാരുടെ ബിനാമികളാണ് മണല്‍ വാങ്ങികൂട്ടിയത്. പോര്‍ട്ട് അധികൃതരുടെ മൗനാനുവാദത്തോടെയാണ് നേരത്തെ ഇവിടെ നിന്നും മണല്‍ കടത്തിയത്.

കൂട്ടിയിട്ടിരിക്കുന്ന മണല്‍ നീക്കം ചെയ്തില്ലെങ്കില്‍ ചിലപ്പോള്‍ ആഴം കൂട്ടിയ ഭാഗത്തുതന്നെ മണല്‍ വന്ന് നിറഞ്ഞ് വീണ്ടും ഡ്രഡ്ജിംഗ് നടത്തേണ്ട സാഹചര്യം ഉണ്ടാകും. ഇതും സര്‍ക്കാറിന് മറ്റൊരു ബാധ്യതയാകും. ഇത് ഒഴിവാക്കണമെങ്കില്‍ എത്രയും പെട്ടെന്ന് മണല്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്യണമെന്നാണ് അധികൃതര്‍ പറയുന്നത്. ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ എന്തായിരിക്കണമെന്ന കാര്യത്തില്‍ ജില്ലാ ഭരണ കൂടം തികഞ്ഞ ആശയകുഴപ്പത്തിലാണ്.

അഴിമുഖത്തിന് വേണ്ടി കുഴിച്ചെടുത്ത 8 കോടി രൂപയുടെ മണല്‍ കടലിലേക്കുതന്നെ തള്ളുന്നു
File Photo
നിയമപരമായി പ്രാദേശിക കമ്മിറ്റികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയല്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. അതേസമയം പ്രദേശിക വികസനത്തിലും മറ്റും സജീവമായി ഇടപെടുന്ന രണ്ട് കമ്മിറ്റികളുടെ ആവശ്യങ്ങളെ പൂര്‍ണമായും തള്ളികളയാനും പോലീസ് സംരക്ഷണത്തോടെ മണല്‍ നീക്കാനും നടപടി സ്വീകരിച്ചാല്‍ അത് ക്രമസമാധാന പ്രശ്‌നമായി മാറുമെന്നതിനാല്‍ കോടികളുടെ മണല്‍ തിരമാലകളുടെ ശക്തിയിലും കാലവര്‍ഷത്തിലും കടലിലേക്കു തന്നെ തള്ളപ്പെടുമെന്നാണ് പ്രദേശവാസികളില്‍ ചിലര്‍ അഭിപ്രായപെടുന്നത്.

Keywords: Sand, Thalangara, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia