കുടുംബ സഹായ വിതരണം ബുധനാഴ്ച
Dec 18, 2012, 18:04 IST
കാസര്‍കോട് : സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്റെ സാമൂഹിക ക്ഷേമ സുരക്ഷാ പദ്ധതിയായ കെ.എസ്.എഫ്.സി.യില്‍ നിന്ന് ഒരു കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം നല്‍കും. നവംബര്‍ 18 ന് ഹൃദയാഘാതം മൂലം മരിച്ച അശ്വതി ഫര്‍ണിച്ചര്‍ വര്‍ക്സ് ഉടമയും അസോസിയേഷന് ജില്ലാ കമ്മിറ്റി അംഗവുമായ നീലേശ്വരത്തെ കെ. ബാലകൃഷ്ണ ആചാരിയുടെ കുടുംബത്തിനാണ് സഹായം നല്‍കുന്നത്.
ബുധനാഴ്ച വൈകുന്നേരം നാലുമണിക്ക് അസോസിയേഷന്റെ വിദ്യാനഗറിലുള്ള ജില്ലാ ഓഫീസില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എം. സലീം സഹായം കൈമാറും. ജില്ലയിലെ ചെറുകിട വ്യവസായികള്‍, കെ.എസ്.എസ്.എഫ്. മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന് ജില്ലാ പ്രസിഡന്റ് കെ. അഹ്മദലി, സെക്രട്ടറി കെ.ടി. സുഭാഷ് നാരായണന്, സി.ബിന്ദു, കെ.ജി. ഇമ്മാനുവല്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Family, Helping hands, Kasaragod, District, Committee, Vidya Nagar, Office, Programme, Members, President, Kerala






