city-gold-ad-for-blogger

മല്ലത്ത് വൈദ്യുതി മുടക്കം പതിവായി ജനങ്ങള്‍ ദുരിതത്തില്‍

മല്ലം: (www.kasargodvartha.com 06.05.2014) വേനല്‍മഴയും കാറ്റും ശക്തമായതോടെ മല്ലം പ്രദേശത്ത് വൈദ്യുതിമുടക്കം പതിവായി. മല്ലം ഉള്‍പ്പെടെ സമീപ പ്രദേശങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച പല വൈദ്യുതി തൂണുകളും വൈദ്യുതി കമ്പികളും കാലപ്പഴക്കത്താല്‍ ജീര്‍ണ്ണിച്ച് അപകടാവസ്ഥയിലാണ്. ഇവ മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നിസംങ്കതയാണ് അധികൃതര്‍ക്കെന്നും പകടം സംഭവിക്കുന്നതിന് മുമ്പ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണെമെന്ന് മല്ലം ന്യൂ സ്‌പോര്‍ട്ടിംഗ് ക്ലബ് യോഗം ആവശ്യപ്പെട്ടു.

മല്ലം മേലടുക്കം മുതല്‍ മല്ലം ക്ഷേത്രം ജംഗ്ഷന്‍ വരെ ഓവുചാലില്ലാത്തതിനാല്‍ മഴവെള്ളം റോഡില്‍കുത്തിയൊലിക്കുന്നതിനാല്‍ റോഡ് തകര്‍ന്ന് താറുമാറാകുന്ന അവസ്ഥയിലാണുള്ളത്. ഓവ് ചാല്‍ നിര്‍മ്മിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മല്ലത്ത് വൈദ്യുതി മുടക്കം പതിവായി ജനങ്ങള്‍ ദുരിതത്തില്‍
പ്രസിഡണ്ട് കെ.സി.കുഞ്ഞാമു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷെരീഫ് മല്ലത്ത് സ്വാഗതം പറഞ്ഞു. ജലീല്‍ മല്ലം, ഹാരിസ് മുണ്ടപ്പള്ളം, നിസാം ചെറക്കാല്‍, സുബൈര്‍ മല്ലം, നൗജഹാന്‍ ചെറക്കാല്‍, അര്‍ഷാദ് പാറ, അബ്ദുല്‍ റഹ്മാന്‍, സൈനുദ്ദീന്‍ മുണ്ടപ്പള്ളം എന്നിവര്‍ സംസാരിച്ചു.



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ വിചാരണയ്ക്ക് മുന്‍കൂര്‍ അനുമതി ആവശ്യമില്ല: സുപ്രീംകോടതി

Keywords: Kasaragod, Electricity, Temple, Mallam, Road, Peoples, Rain, New Sporting Club, Junction, President, K.C Kunhamu, General Secretary, 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia