ജില്ലാ മുഅല്ലിം മഹര്‍ജാന്‍ ബുധനാഴ്ച
Jan 1, 2013, 17:46 IST
കാസര്‍കോട്: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ആവിഷ്കരിച്ച മുഅല്ലിം മഹര്‍ജാന്‍ കലാമത്സര പരിപാടി ബുധനാഴ്ച പെരിയടുക്ക സി എം മടവൂര്‍ സ്മാരക സുന്നി മദ്റസയില്‍ നടക്കും. രാവിലെ ഒമ്പതിന് ജില്ലാ മഹര്‍ജാന്‍ സമിതി ചെയര്‍മാന്‍ ഇബ്റാഹിം സഅദി മുഗു പതാക ഉയര്‍ത്തും. എസ് കെ കുഞ്ഞിക്കോയ തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിക്കുന്ന ഉദ്ഘാടന സെഷന്‍ ജില്ലാ എസ് ജെ എം പ്രസിഡന്റ് കൊല്ലമ്പാടി
അബ്ദുല്‍ ഖാദിര്‍ സഅദിയുടെ അധ്യക്ഷതയില്‍ സയ്യിദ് ഇബ്റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ മുഖ്യപ്രഭാഷണം നടത്തും.
വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സംഗമം എസ് ജെ എം ജില്ലാ സെക്രട്ടറി സി കെ അബ്ദുല്‍ ഖാദിര്‍ ദാരിമിയുടെ അധ്യക്ഷതയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും. വിജയികളാകുന്ന റെയ്ഞ്ചുകള്‍ക്കുള്ള ട്രോഫി എസ് വൈ എസ് സംസ്ഥാന എക്സിക്യൂട്ടീവംഗം ബി
എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി സമ്മാനിക്കും. അഞ്ച്, ഏഴ്, പത്ത് ക്ലാസുകളില്‍ നടന്ന പൊതുപരീക്ഷയില്‍ ജില്ലയില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് എസ് വൈ എസ് ജില്ലാ പ്രസിഡന്റ്
പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി വിതരണം ചെയ്യും.

Keywords: Kerala, Kasaragod, Muhalim Meharjan, Sunni Jamiyathul Muhallimeen, Program, Malayalam News, Kerala Vartha, SYS, C.M Madavoor, Madarasa.